തിരുവനന്തപുരം: ഏറെ കാലമായി സമരമുഖത്തായിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോക്ടര്‍മാര്‍ക്ക് 5000 രൂപമുതല്‍ 10,000 രൂപ വരെ സ്‌പെഷ്യല്‍ അലവന്‍സ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ബ്രോഡ് സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് 5000 രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിന് 10,000 രൂപയും പ്രതിമാസ സ്‌പെഷ്യല്‍ അലവന്‍സ് ലഭിക്കും. സമര പ്രഖ്യാപനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലെ ഒത്തുതീര്‍പ്പെന്ന നിലയ്‌ക്കാണ് ഡോക്ടര്‍മാരുടെ ശമ്പള വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്.
















