കൊച്ചി: വ്യത്യസ്ത കേസുകളില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആലപ്പുഴ തുറവങ്കര തെക്കേടത്ത് കിഴക്കേവീട്ടില്‍ അഭിജിത്ത് (26), ആവിലകുന്ന് കണ്ണുകുഴിയില്‍ എസ്.അതുല്‍ കുമാര്‍ (24 ) എന്നിവരാണ് പിടിയിലായത്.
അഭിജിത്തില്‍ നിന്നും 28 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. അഖില്‍ കുമാറില്‍ നിന്നും 48 ഗ്രാം കഞ്ചാവും പിടിച്ചു.
ശനിയാഴ്ച രാത്രിയില്‍ മുളവുകാട് പൊലീസ് ആണ് യുവാക്കളെ പിടികൂടിയത്.ബോള്‍ഗാട്ടി ഭാഗത്ത് വച്ചാണ് ഇരുവരും പിടിയിലായത്.
















