തിരുവനന്തപുരം: മത സൗഹാര്‍ദ്ദം തകര്‍ത്ത് വോട്ട് നേടാനാണ് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ശ്രമമെന്ന് മന്ത്രി സജി ചെറിയാന്‍.വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതില്‍ വിവാദം കാണേണ്ടതില്ല.പ്രായമായ ഒരാള്‍ കാറില്‍ കയറുമ്പോള്‍ മുഖ്യമന്ത്രി ഇറക്കി വിടണം എന്നാണോയെന്നും മന്ത്രി സജി ചെറിയാന്‍ ചോദിച്ചു.
മലപ്പുറത്തും കാസര്‍കോടും ജയിച്ചവരുടെ പട്ടിക നോക്കിയാല്‍ മതി. മുസ്ലീം ലീഗ് ഉയര്‍ത്തുന്ന ധ്രുവീകരണം ആര്‍ക്കും മനസിലാവില്ലെന്ന് കരുതരുത് എന്നും സജി ചെറിയാന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിദ്വേഷ പരാമര്‍ശം കേരളം തള്ളണം. ആരും പറയാത്ത മതസ്പര്‍ദ്ധയാണ് വിഡി സതീശന്‍ പറഞ്ഞത്.കാറില്‍ കയറ്റിയ കാര്യം വെള്ളാപ്പള്ളി നടേശനെ കുറിച്ചാണ് പറഞ്ഞത് എന്ന് വ്യക്തമാണ്. കയ്യടി നേടാനുള്ള മ്ലേച്ഛമായ, തരംതാണ പ്രസ്താവനയാണ് വിഡി സതീശന്റേതെന്ന് സജി ചെറിയാന്‍ പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയത വളര്‍ത്തുന്നത് കോണ്‍ഗ്രസാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
















