ഉദരം ഗര്‍ഭത്തിന്റെ
വാസന്ത പൂ ചൂടുന്നു
അമ്മയ്‌ക്ക് വലുതായി
ഇല്ലില്ല ഇനിയൊന്നും
വിണ്ണിന്റെ നെഞ്ചിനുള്ളില്‍
സന്ധ്യതന്‍ സിന്ദൂരം പോല്‍
നീയെന്റെ ഉള്ളിനുള്ളില്‍
പൂശുന്നു മോഹച്ചായം
കൃഷ്ണനോ, ശ്രീരാമനോ
കനിഞ്ഞ പ്രാണന്‍ നീയേ
പിറവി കാക്കുന്നു ഞാന്‍
ഓമലേ താലോലിക്കാന്‍
മാരിവില്‍ ചന്തം തോല്‍ക്കും
അഴകിന്‍ അഴകല്ലേ
ആമുഖം കാണാനുള്ളില്‍
ആനന്ദം തിരതല്ലി.
ആണായോ ,പെണ്ണായോ
എന്തു തന്നാ,യാലെന്താ
ദൈവത്തിന്‍ വരദാനം
മാനസം ധന്യമായി
താമര തൊട്ടിലുണ്ട്
നിനക്കായ് താരാട്ടുണ്ട്
കണ്ണിലായ് എഴുതുവാന്‍
കരിമഷി കാത്തിട്ടുണ്ട്
അച്ഛന്റെ പാതിയായ്
അമ്മേടെ പാതിയായ്
പാരില്‍ നീ പിറക്കുമ്പോള്‍
ഹൃദയം പാര്‍വണമായ്
ചുരത്തും വാത്സല്യത്തിന്‍
പാല്‍ക്കുടം തരാ,മമ്മ
ചിണുങ്ങി കരയുവാന്‍
എന്നു നീ എത്തും സ്വത്തേ.
















