തൃശ്ശൂർ: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് സമാപനം. ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി. കലോത്സവം അവസാന നാൾ എത്തിനിൽക്കുമ്പോൾ
കണ്ണൂരും തൃശൂരുമാണ് സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാടുന്നത്. 985 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 978 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തുണ്ട്. പാലക്കാട് 977 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഒന്നാം വേദിയിലെ നാടോടി നൃത്തമാണ് അവസാന ദിവസത്തെ പ്രധാന മത്സരം. ഇന്ന് അവധി ദിവസമായതിനാൽ തേക്കിൻകാട് മൈതാനത്തേക്ക് ആളൊഴുക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















