ധാക്ക: ബംഗ്ലാദേശില്‍ പെട്രോളടിച്ചതിന് പണം ചോദിച്ച ഹിന്ദു യുവാവിനെ ഇസ്ലാമിക ഭീകരര്‍ മര്‍ദിച്ചവശനാക്കിയ ശേഷം കാര്‍ കയറ്റിക്കൊന്നു. രാജ്ബാരിയിലെ ഗോലാണ്ട മോറിനടുത്തുള്ള പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന റിപ്പണ്‍ സാഹയെയാണ് (30) ഇസ്ലാമിക ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉടമയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) രാജ്ബാരി ജില്ലാ യൂണിറ്റിന്റെ മുന്‍ ട്രഷററുമായ അബുല്‍ ഹാഷിമിനെയും (55) കാര്‍ ഡ്രൈവര്‍ കമാല്‍ ഹുസൈനെയുമാണ് (43) രാജ്ബാരി സദര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രാജ്ബാരി ജില്ലയിലെ സദര്‍ ഉപസിലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്നും കാറില്‍ 5000 രൂപയ്‌ക്ക് പെട്രോളടിച്ച ഇരുവരും പണം നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെ പ്രതികള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പ്രതികള്‍ പണം നല്‍കാതെ കടന്നുകളയുന്നത് തടയാന്‍ സാഹ ശ്രമിച്ചപ്പോള്‍ അബുല്‍ ഹാഷിം യുവാവിനെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതിനിടയിലാണ് ഡ്രൈവര്‍ കമാല്‍ ഹുസൈന്‍ സാഹയുടെ ശരീരത്തിലൂടെ കാര്‍ ഓടിച്ച് കയറ്റിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ സാഹ കൊല്ലപ്പെട്ടു. പ്രതികള്‍ ഉടന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് അബുല്‍ ഹാഷിമിനെ സദര്‍ ഉപാസിലയിലെ വസതിയില്‍ നിന്നും ഡ്രൈവര്‍ കമാല്‍ ഹുസൈനെ ബാനിബ നിജ്പാര ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ബംഗ്ലാദേശില്‍ ഒരു മാസത്തിനിടെ ഇസ്ലാമിക ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പത്താമത്തെ ഹിന്ദു യുവാവാണ് റിപ്പണ്‍ സാഹ.
















