വഞ്ചിപ്പാട്ട് മത്സരത്തിന് സദസ്സിലിരുന്ന് താളംപിടിക്കാന്‍ തിരുവാറന്മുളേശന്റെ തട്ടകത്തില്‍ നിന്ന് മൂന്ന് വയസ്സുകാരനായ അര്‍ജുന്‍ സാരഥി. ആറന്മുള വഞ്ചിപ്പാട്ട് പാരമ്പര്യം പുതുതലമുറയിലേക്ക് പകരുന്നതിന്റെ നേര്‍ക്കാഴ്ചയാണ് അര്‍ജുന്റെ സാന്നിധ്യം. ചെന്നിത്തല പള്ളിയോടം സ്വദേശിയായ വിനീതിന്റെ മകനാണ് അര്‍ജുന്‍. അച്ഛന്‍ എല്ലാവര്‍ഷവും വഞ്ചിപ്പാട്ട് മത്സരവേദിയില്‍ നിറസാന്നിധ്യമാണ്. ഇത്തവണ മകനെയും കൂട്ടിയാണ് കുടുംബത്തിന്റെ വഞ്ചിപ്പാട്ട് മത്സരം കാണാനുള്ള വരവ്.
നന്ദഗോവിന്ദം ഭജന്‍സ് സാമൂഹ്യ മാധ്യമത്തില്‍ ഇട്ട ഒരു വീഡിയോയാണ് അര്‍ജുന്‍ സാരഥിയെ ലോകം അറിയാന്‍ കാരണമായത്. വഞ്ചിപ്പാട്ടിന്റെ ശീലുകളും കുത്തിയോട്ടപ്പാട്ടുകളും അര്‍ജുന്‍ വശത്താക്കിയിട്ടുമുണ്ട്. ചെറുപ്രായം മുതല്‍ തന്നെ വഞ്ചിപ്പാട്ടിന് പിഴകൂടാതെ താളമിടാന്‍ അര്‍ജുന് കഴിയുന്നു. ഇപ്പോള്‍ പല വേദികളിലേയും അതിഥിയാണ് അര്ജുന്.
















