കോഴിക്കോട് : മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. എകെ ബാലന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു. ബാലനും ജയിലില്‍ പോകാന്‍ തയാറാണെന്നും കെ എം ഷാജി പറഞ്ഞു.
ജയില്‍ അന്തേവാസികളുടെ വേതനം കൂട്ടിയത് മുഖ്യമന്ത്രിക്കും മരുമകനും ജയില്‍ പോകുമ്പോള്‍ കിട്ടേണ്ട തുകയാണെന്നും കെഎം ഷാജി പരിഹസിച്ചു. നാട്ടില്‍ നില്‍ക്കുന്നതിനെക്കാള്‍ വരുമാനം ജയിലിലാണ്.
ജയിലിലുള്ള സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും മുഴുവന്‍ ജയിലില്‍ പോകുമ്പോള്‍ കിട്ടേണ്ട തുകയാണ് പിണറായി വിജയന്‍ കൂട്ടിയതെന്ന് ഷാജി പറഞ്ഞു. ജയിലില്‍ പോയി ഖുറാന്‍ വായിക്കുമെന്ന് ബാലന്‍ പറഞ്ഞു.എന്നാല്‍ ഖുറാന്‍ വായിക്കാന്‍ ജയിലില്‍ പോകേണ്ടകാര്യമില്ല .പുരയുടെ പുറത്ത് നിന്നിട്ടാണ് ഞങ്ങളെല്ലാം ഖുറാന്‍ വായിക്കുന്നത്.മര്യാദയ്‌ക്ക് വായിച്ചാല്‍ ജയിലില്‍ പോകാതെ ബാലന് കഴിയാമെന്നും കെ എം ഷാജി പറഞ്ഞു.
















