Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായംകുളം ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളി പീഡനം അവസാനിപ്പിക്കണം: ഫാം വര്‍ക്കേഴ്സ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2026, 10:38 am IST
in Kerala

തൃശൂര്‍: ഫാം വര്‍ക്കേഴ്സ് സംഘ് സംസ്ഥാന സമിതി ഓണാട്ടുകര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം, കായംകുളം സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സ്റ്റേഷനിലെ തൊഴിലാളികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളും പീഡന സാഹചര്യങ്ങളും സംസ്ഥാന സമിതി നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുരേഷ് പി, സംസ്ഥാന ഭാരവാഹികളായ ബീന, രാജേഷ് ആര്‍., രാജേഷ് കെ.പി., സജിത് കുമാര്‍, അഖില്‍ എസ്., ഷിജു എസ്., ലിജു എസ് എന്നിവരാണ് ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചത്. സന്ദര്‍ശന വേളയില്‍ ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനും ഇതര സംഘടനയിലെ അംഗവുമായിരുന്ന രാജേഷ് വര്‍ക്കേഴ്സ് സംഘില്‍ അംഗത്വം സ്വീകരിച്ചു.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, തൊഴിലിടങ്ങളിലെ സുരക്ഷാവീഴ്ചകള്‍, ചട്ടങ്ങള്‍ ലംഘിച്ചും ആവശ്യമായ വിശ്രമം അനുവദിക്കാതെയും തൊഴിലാളികളെ നിര്‍ബന്ധിച്ച് ജോലിക്കിരുത്തുന്ന സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തൊഴിലാളികള്‍ വിശദമായ പരാതികള്‍ ഉന്നയിച്ചു.

സ്റ്റേഷനിലെ വിശാലമായ കൃഷിഭൂമിയില്‍, ദൂരപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്തത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും മാനസിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകുന്നതായി തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.

നെല്ല്, പച്ചക്കറി കൃഷികളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്ന അപകടകരമായ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സാഹചര്യം നിലനില്‍ക്കുന്നതായും, ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നുമാണ് തൊഴിലാളികളുടെ ആരോപണം.

സര്‍വ്വകലാശാലയിലെ മറ്റ് ഫാമുകളില്‍ നടപ്പിലാക്കുന്ന ജോലി സമയക്രമം ഇവിടെയും കൃത്യമായി പാലിക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചു. സ്ത്രീ – പുരുഷ തൊഴിലാളികളുടെ വിശ്രമമുറികളിലെ സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാണെന്നും, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പുതിയ വിശ്രമകേന്ദ്രം അടിയന്തരമായി അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ പരാതികള്‍ ഗൗരവമായി പരിഗണിച്ച് ബന്ധപ്പെട്ട സര്‍വ്വകലാശാലാ അധികാരികളുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണുന്നില്ലെങ്കില്‍ ശക്തമായ സംഘടനാപരമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഫാം വര്‍ക്കേഴ്സ് സംഘ് സംസ്ഥാന സമിതി നേതൃത്വം മുന്നറിയിപ്പ് നല്‍കി.

Tags: Labor harassmentKayamkulam Research Centerഫാം വര്‍ക്കേഴ്സ് സംഘ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.