ലോകത്ത് ആദ്യമായി ആമസോൺ മഴക്കാടുകളിൽ ഒരു കൂട്ടം ആദിമ മനുഷ്യരെ കണ്ടെത്തി. നഗ്നരായി പ്രകൃതിദത്ത ആയുധങ്ങൾ (മരം, കല്ല്, മറ്റ് ലോഹങ്ങൾ) വഹിച്ചുകൊണ്ട് നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആമസോൺ മഴക്കാടുകളിൽ ഇത്രയും സമ്പർക്കമില്ലാത്ത ഒരു ഗോത്രത്തെ മുമ്പ് കണ്ടിട്ടില്ലെന്നാണ് സൂചന.
ഡ്രോൺ കണ്ടതിനുശേഷം, അവർ ആയുധങ്ങൾ താഴ്‌ത്തി. ആമസോൺ മഴക്കാടുകളിലെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന പുറം ലോകവുമായി സമ്പർക്കമില്ലാത്ത ഈ ഗോത്രത്തിന്റെ ഇതുവരെ കാണാത്ത ഹൈ-ഡെഫനിഷൻ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പെറുവിയൻ ആമസോൺ മേഖലയിലെ മാഷ്‌കോ പിറോ ഗോത്രത്തിൽ നിന്നുള്ളതാണ് ഇവരെന്നാണ് കരുതപ്പെടുന്നത്. നദീതീരത്ത് നടക്കുന്ന ഇവർ വില്ലും അമ്പും മറ്റ് ആയുധങ്ങളും പിടിച്ച് സന്ദർശകരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്. വള്ളങ്ങളിൽ പഴങ്ങൾ , കരിമ്പ് എന്നിവ ഇവർക്കായി നൽകുന്നതും ദൃശ്യങ്ങളിൽ കാണാം.
















