കോട്ടയം: ഭക്ഷ്യവിഷബാധയുണ്ടായ പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി.സ്‌കൂളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്‍ തെളിവെടുപ്പു നടത്തി. നിശ്ചയിച്ച ഭക്ഷണ മെനുവില്‍ മാറ്റം വരുത്തരുതെന്ന് കമ്മീഷന്‍ ഹെഡ്മിസ്ട്രസിന് നിര്‍ദേശം നല്‍കി. കുടിവെള്ള സ്രോതസ് അണുവിമുക്തമാക്കാനും അടുക്കളയും സ്റ്റോറും പുതുക്കി പണിയാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
എ.ഇ.ഒ. സി.എം. ഷംലാ ബീവി, നൂണ്‍ മീല്‍ ഓഫീസര്‍ ഉല്ലാസ് കോയിപ്പുറം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ. സുനീര്‍ എന്നിവരും കമ്മീഷനൊപ്പം സ്‌കൂളിലെത്തി. ഏഴാം തിയതിയാണ് ഉച്ചഭക്ഷണം കഴിച്ച 36 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ചികില്‍സ കഴിഞ്ഞ് എല്ലാ കുട്ടികളും സ്‌കൂളില്‍ തിരികെയെത്തിയിട്ടുണ്ട്.
















