പാലക്കാട്: പാലക്കാട് നഗരസഭയിൽ ഇൻഡി സഖ്യത്തിന്റെ അവിശുദ്ധ കൂട്ടുകെട്ട് തകർത്ത് ബിജെപി. മുഴുവൻ സ്റ്റാൻഡിങ് കമ്മിറ്റികളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അംഗങ്ങൾ ജയിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ജി. പ്രഭാകരനും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി എം. സുനിലും തെരഞ്ഞെടുക്കപ്പെട്ടു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി എം ശശികുമാറും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി ടി. എസ് മീനാക്ഷിയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണായി മിനി കൃഷ്ണകുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ആകെ 25 അംഗങ്ങളാണ് ബിജെപിക്കുള്ളത്.
















