കോഴിക്കോട് : വെയില്‍ കായാനും കാറ്റുകൊള്ളാനും ബീച്ചില്‍ വരുന്നത് സാധാരണം. ചിലപ്പോള്‍ കടല്‍ കാറ്റേറ്റ് മയങ്ങുന്നതും പതിവാണ് . പക്ഷേ കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയാലോ, കോഴിക്കോട് ബീച്ചില്‍ വ്യായാമത്തിനായും ഫുട്ബോൾ കളിക്കാനുമെത്തിയവര്‍ കണ്ടത് ഈ കാഴ്ചയായിരുന്നു.
ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് കിടന്നുറങ്ങിയ മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. ബീച്ചിലെത്തിയവർ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് വെള്ളയില്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ് മുഹമ്മദ് റാഫി . ഇയാൾ സ്ഥിരം കുറ്റവാളിയാണ്. പുറത്ത് വന്ന ദൃശ്യങ്ങളിൽ ഇയാൾ ഷൂസൊക്കെ അഴിച്ച് വച്ച് കിടന്ന് ഉറങ്ങുന്നത് വ്യക്തമായി കാണാം .
















