Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട് വെക്കാൻ സ്ഥലം നൽകിയ ബിഷപ്പിനെ അധിക്ഷേപിച്ച് വീഡിയോ, ഇഷ്ടദാനം ക്യാൻസൽ ചെയ്യും, രേണു സുധിക്കും കിച്ചുവിനും വക്കീൽ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 12:07 pm IST
in Kerala, Entertainment

കൊല്ലം സുധിയുടെ കുടുംബത്തിന് സന്നദ്ധ സംഘടന നിർമിച്ചു നൽകിയ വീടുമായി ബന്ധപ്പെട്ട് വീടിന്റെ ഗുണനിലവാരം മോശമാണെന്ന് പറഞ്ഞ് രേണു സുധി പരസ്യമായി പ്രതികരിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ നിരവധി പ്രശ്നങ്ങളും ചർച്ചകളും നടന്നതാണ്. വിഷയത്തിൽ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചുവും പ്രതികരിച്ചിരുന്നു. സന്നദ്ധ സംഘടന ഇവർക്ക് വീട് വച്ച് നൽകിയത് ബിഷപ്പ് നോബിൾ ഫിലിപ്പ് ദാനമായി നൽകിയ ഏഴ് സെന്റ് സ്ഥലത്തായിരുന്നു.

എന്നാൽ സ്ഥലം ദാനമായി കൊടുത്തതിന്റെ പേരിൽ അന്ന് മുതൽ പലവിധത്തിലുള്ള പരിഹാസവും വിമർശനവും ബിഷപ്പിന് നേരിടേണ്ടി വന്നു. രേണുവും ബിഷപ്പിനെ പരിഹസിച്ചും വിമ​ർശിച്ചും വീഡിയോകൾ ചെയ്തിരുന്നു. സുഹൃത്തുക്കളെ കൊണ്ട് ബിഷപ്പിന് എതിരെ രേണു അടുത്തിടെ വീഡിയോകൾ ചെയ്യിപ്പിക്കുകയും വിഷപ്പാമ്പെന്ന് വിളിക്കുക കൂടി ചെയ്തതോടെ കൊടുത്ത സ്ഥലം കാൻസൽ ചെയ്യാൻ ബിഷപ്പ് നിയമപരമായി നീങ്ങി.

ഏഴ് ദിവസത്തിനകം ബിഷപ്പിനെ മോശമാക്കുന്ന രീതിയിൽ രേണുവും സുഹൃത്തുക്കളും ചെയ്ത വീഡിയോകൾ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ദാനം കൊടുത്ത സ്ഥലം കാൻസൽ ചെയ്യുമെന്നാണ് വക്കീൽ നോട്ടീസ്.

രേണുവിന്റെ പേരിൽ മാത്രമല്ല സുധിയുടെ മൂത്ത മകൻ കിച്ചുവിനെ കൂടി ഉൾപ്പെടുത്തിയാണ് വക്കീൽ നോട്ടീസ്. രേണുവിന്റെ പ്രവൃത്തികൾ ഇതിലൊന്നും ഭാ​ഗമാകാത്ത കിച്ചുവിന് കൂടി വിനയായി തീർന്നിരിക്കുന്നുവെന്ന് വേണം മനസിലാക്കാൻ. വീട് നിർമ്മിച്ച് നൽകിയ കെഎച്ച്ഡിഇസി സംഘടനയ്‌ക്ക് എതിരേയും ബിഷപ്പ് നോബിൾ ഫിലിപ്പിന് എതിരേയും ഏറ്റവും കൂടുതൽ സംസാരിച്ചത് രേണുവും കുടുംബാം​ഗങ്ങളുമാണ്.

വക്കീൽ നോട്ടീസിന്റെ പരിഭാഷ ഇങ്ങനെ,

എന്റെ ക്ലയന്റ് താങ്കളുടെ മക്കളായ രാഹുൽ ദാസ്, റിതുൽ ദാസ് എന്നിവർക്ക് വീട് നിർമിക്കുന്നതിനായി കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ തൃക്കൊടിത്താനം വില്ലേജിൽ ഉൾപ്പെട്ട 06.894 സെന്റ് ഭൂമി സ്വമേധയാ ദാനമായി നൽകി എന്നത് താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.

പ്രശസ്ത കലാകാരനായിരുന്ന താങ്കളുടെ ഭർത്താവ് പരേതനായ കൊല്ലം സുധിയുടെ ദുഃഖകരമായ വേർപാടിനെ തുടർന്ന് താങ്കളുടെ കുടുംബം അതീവ മാനസിക സമ്മർദ്ദത്തിലൂടെയും സ്വന്തമായ വാസസ്ഥലം ഇല്ലാത്ത അവസ്ഥയിലൂടെയും കടന്നുപോകുകയായിരുന്ന സാഹചര്യത്തിൽ അഭ്യുദയകാംക്ഷിയുമായും ദാനശീലനുമായ എന്റെ ക്ലയന്റ് യാതൊരു ബാധ്യതയും ഇല്ലാതെ മേൽപ്പറഞ്ഞ ഭൂമി ദാനമായി നൽകുകയുണ്ടായി.

ഇതിനിടെ, താങ്കളും താങ്കളുടെ കുടുംബവും താങ്കളുടെ സുഹൃത്തുക്കളും ചേർന്ന്, സമൂഹത്തിലെ സദ്ഭാവനയുള്ള വ്യക്തികളുടെ ഇടയിൽ എന്റെ ക്ലയന്റിന്റെ പ്രതിച്ഛായയ്‌ക്ക് ഗുരുതരമായ ഹാനി ഉണ്ടാക്കുന്ന തരത്തിൽ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ വീഡിയോകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവരുന്നതായി എന്റെ ക്ലയന്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൂടാതെ എന്റെ ക്ലയന്റിന്റെ ഭൂമിയുടെ സ്ഥിതിവിവരങ്ങളെയും സൗകര്യങ്ങളെയും കുറിച്ച് അസത്യമായ അവകാശവാദങ്ങൾ ഉന്നയിച്ച് ആ സ്വത്തിന്റെ മൂല്യം ഇടിച്ചുകുറയ്‌ക്കാനുള്ള ദുഷ്പ്രേരിതമായ ഉദ്ദേശത്തോടെയും താങ്കൾ പ്രവർത്തിച്ചുവരുന്നതായി വ്യക്തമാണ്. സുധിയുടെ മകൻ കിച്ചു ഇന്നേവരെ വീടും സ്ഥലവും നൽകിയവരെ നിന്ദിച്ച് സംസാരിച്ചിട്ടില്ല.

ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ യാതൊരു ന്യായവുമില്ലാത്തതും നിയമവിരുദ്ധവുമാണ്. താങ്കളും താങ്കളുടെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചേർന്ന് എന്റെ ക്ലയന്റിനെ അപകീർത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടി അശ്ലീലവും അപവാദപരവുമായ വീഡിയോകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതുവഴി എന്റെ ക്ലയന്റിന്റെ സാമൂഹിക പ്രതിച്ഛായയ്‌ക്ക് ഗുരുതരമായി ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. ഈ വീഡിയോകൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ആയിരക്കണക്കിന് ആളുകൾ അവ കാണുകയും ചെയ്തിട്ടുണ്ട്.

താങ്കളുടെ ഭാഗത്ത് നിന്നുള്ള ഈ മുഴുവൻ പ്രവർത്തനങ്ങളും അപകീർത്തിപ്പെടുത്തൽ എന്ന സിവിൽ കുറ്റവും ക്രിമിനൽ കുറ്റവും ആകുന്നു. അതിനാൽ എന്റെ ക്ലയന്റിനെതിരെ ഇനിയും ഇത്തരം അപകീർത്തികരമായതോ അപവാദപരമായതോ ആയ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ഇതിനകം പ്രസിദ്ധീകരിച്ചിരിക്കുന്ന എല്ലാ വീഡിയോകളും ഈ നോട്ടീസ് ലഭിക്കുന്ന തീയതിയിൽ നിന്ന് ഏഴ് ദിവസത്തിനുള്ളിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും താങ്കളോട് ഇതുവഴി ആവശ്യപ്പെടുന്നു.

ഇതിൽ വീഴ്ചവരുത്തുന്ന പക്ഷം താങ്കൾക്കെതിരെ അനുയോജ്യമായ ക്രിമിനൽ നടപടികളും യുക്തമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സിവിൽ നടപടികളും ആരംഭിക്കുന്നതോടൊപ്പം ദാനപത്രം റദ്ദാക്കുന്നതിനായി നിയമപരമായി ലഭ്യമായ എല്ലാ നടപടികളും എന്റെ ക്ലയന്റ് സ്വീകരിക്കുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും താങ്കൾ തന്നെ വഹിക്കേണ്ടിവരും എന്നാണ് രേണുവിന്റേയും കിച്ചുവിന്റെയും പേരിൽ വന്ന വക്കീൽ നോട്ടീസിന്റെ പരിഭാഷ.

Tags: Kollam SudhiRenu Sudhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബഹ്റൈനിൽ താൻ ഉദ്ഘാടനത്തിന് പോയതിൻറെ തൊട്ടടുത്ത് മിസൈൽ വീണെന്ന് രേണുസുധി

Entertainment

രക്തവും വിയർപ്പും കലർന്ന ഷർട്ട് ;കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്‌ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

Kerala

നടന്‍ കൊല്ലം സുധിയെ ഒരു നോക്കുകാണാനുള്ള അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സുരേഷ് ഗോപി; എല്ലാം കഴിഞ്ഞ് കണ്ണീരോടെ അന്ത്യാഞ്ജലിയും

Kerala

നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Kerala

കൊല്ലം സുധിയുടെ വേര്‍പാടിന്റെ ഞെട്ടലില്‍ സുഹൃത്തുക്കളും ആരാധകരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.