ഹസ്തലക്ഷണ ദീപികയിലെ അടിസ്ഥാന മുദ്രകള്‍ ഉപയോഗിച്ചുള്ള ആംഗികാഭിനയവും സംസ്‌കൃതത്തിലും പ്രാകൃതത്തിലും മലയാളത്തിലുമുള്ള വാചികാഭിനയങ്ങളും കോര്‍ത്തിണക്കി വേദി ഒന്‍പതില്‍ ഹൈസ്‌കൂള്‍ വിഭാഗം അവതരിപ്പിച്ച കൂടിയാട്ടത്തിന് പ്രേക്ഷകരായെത്തിയവരില്‍ ഏറെയും ആ കലാരൂപത്തെ കുറിച്ച് ഗ്രാഹ്യമുള്ളവര്‍. രാമായണത്തിലെ ജഡായുവധം, ബാലിവധം, ശൂര്‍പ്പണാംഗം, തോരണയുദ്ധം എന്നീ കഥാസന്ദര്‍ഭങ്ങളാണ് മത്സരാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. 14 സംഘങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്.
















