തൃശൂര്‍: ആസ്വാദകരെ ആവേശ ഭരിതരാക്കി ഇക്കുറിയും ബാന്‍ഡ് മേള മത്സരം. നൃത്തച്ചുവടുകളാലും കായികക്ഷമതയാലും പതിമൂന്നാം തവണയും ഒരുങ്ങുകയാണ് ഒലവക്കോട് സെന്റ് തോമസ് കോണ്‍വെന്റ് മികച്ചപ്രകടനം കാഴ്ചവെച്ചു. എച്ച്എസ് വിഭാഗത്തിലാണ് മത്സരം. ദിയദാസാണ് ടീം ക്യാപ്റ്റന്‍.
മാതൃവിലാപങ്ങളുമായി നാടോടിനൃത്തം
പതിവ് തെറ്റിക്കാതെ ഇത്തവണയും നാടോടിനൃത്ത വേദി നിറഞ്ഞ് മാതൃവിലാപം. എച്ച്എസ്എസ് പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തില്‍ ഈ വര്‍ഷം പുതിയതായി എത്തിയ ലഹരി വിഷയത്തിലും കഴിഞ്ഞ വര്‍ഷത്തെ പ്രമേയങ്ങളായ ചൂരല്‍മലയും സ്ഥിരം വിഷയങ്ങളായി ആവര്‍ത്തിച്ചു വരുന്ന അടിയാത്തിയും തമ്പ്രാനും എല്ലാം പറഞ്ഞത് കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മമാരുടെ വിലാപങ്ങള്‍. ചൂരല്‍മല അവതരിപ്പിച്ച ബിഎം എച്ച്എസ്എസ് പാലക്കാടിന്റെ ഏയ്ഞ്ചല്‍ മേരി ബിജു ഉരുള്‍പൊട്ടലില്‍ കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയെ അവതരിപ്പിച്ചപ്പോള്‍ ലഹരിക്കെതിരെ പോരാടുന്ന വനവാസി അമ്മയായരുന്നു കോഴിക്കോട് സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ മലൈക സാബു അവതരിപ്പിച്ചത് കുട്ടിയെ തമ്പ്രാന്റെ ബാലവേലയില്‍ നിന്നും രക്ഷിക്കുന്ന അമ്മയെയാണ്. കണ്ണൂര്‍ മട്ടന്നൂര്‍ എച്ച്എസ്എസിന്റെ വിനയ. മാതൃവിലാപമാണ് മിക്കവരും തെരഞ്ഞെടുക്കുന്നതെങ്കിലും ചീരു, ചിരുത തുടങ്ങിയ പതിവ് കഥാപാത്രങ്ങള്‍ തന്നെയാണ് ഇത്തവണയും നാടോടി നൃത്ത വേദിയായ പാരിജാതത്തില്‍ എത്തുന്നത്.
















