Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സ്‌കൂള്‍ കലോത്സവവും കലുഷമാക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 09:59 am IST
in Editorial

വേദി ഏതായാലും വിവാദം ഉണ്ടാക്കുകയെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പതിവ് രീതിയാണല്ലോ. വേദിക്ക് നിരക്കാത്ത വിധത്തില്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നതില്‍ ഈ ഭരണാധികാരി യാതൊരു അപാകതയും കാണുന്നില്ല. പരിപാടിയുടെ സംഘാടകരും വിശിഷ്ട വ്യക്തികളും ഇവരെയൊന്നും കിട്ടിയില്ലെങ്കില്‍ മൈക്ക് ഓപ്പറേറ്റര്‍ വരെ പിണറായിയുടെ അധിക്ഷേപത്തിന് ഇരയായെന്നുവരാം. കേരളത്തിലെ മൂന്നരക്കോടി മനുഷ്യരില്‍ ഏറ്റവും മുകളിലാണ് താനെന്നും, എല്ലാവരും തന്നെ അനുസരിച്ച് കൊള്ളണമെന്ന മട്ടിലുള്ള ഭാഷയും ശരീരഭാഷയുമാണ് പിണറായി വിജയന്‍ പുറത്തെടുക്കാറുള്ളത്. വിവാദങ്ങളുടെ പരമ്പര തന്നെ ഉണ്ടായിട്ടും ശൈലി മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിന്റെ പ്രതിഫലനമാണ് തൃശ്ശൂരിലെ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലും കണ്ടത്. കല ആനന്ദാനുഭവം മാത്രമല്ല, പൊള്ളുന്ന ജീവിതാനുഭവങ്ങളോടുള്ള പ്രതികരണവുമാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ഉദ്ഘാടന വേദിയില്‍ പ്രകടിപ്പിച്ചത്. കല രാഷ്‌ട്രീയമാണെന്ന അഭിപ്രായം മാര്‍ക്സിസ്റ്റുകള്‍ക്ക് പണ്ടേയുള്ളതാണ്. ഇത് ആവര്‍ത്തിക്കുന്നതില്‍ പുതുമയൊന്നുമില്ല. ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുകയല്ല മുഖ്യമന്ത്രി ചെയ്തത്. നേരെമറിച്ച് കുട്ടികളുടെ ക്രിസ്തുമസ് കരോള്‍ പോലും ആക്രമിക്കപ്പെടുന്നുവെന്നും, ചിലയിടങ്ങളില്‍ ക്രിസ്തുമസ് അവധികള്‍ ഇല്ലാതാക്കുന്നതില്‍ ആശങ്കയുണ്ടെന്നുമാണ് പറഞ്ഞത്. കലയില്‍ തങ്ങളുടെ മികവ് തെളിയിക്കാന്‍ എത്തിയിരിക്കുന്ന കുട്ടികളുടെ മനസ്സിനെ വിഷലിപ്തമാക്കുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ലക്ഷ്യമിട്ടതെന്നു വ്യക്തം. ഇതിലെ അനൗചിത്യം ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപി ചൂണ്ടിക്കാട്ടുകയും ചെയ്തു.

മതവിദ്വേഷം ഉണ്ടാക്കുന്ന കാര്യങ്ങള്‍ നാട്ടില്‍ പലയിടങ്ങളിലും നടക്കാറുണ്ട്. അതിനെതിരെ യുക്തമായ നടപടി എടുക്കുകയാണ് വേണ്ടത്. ഇത്തരം സംഭവങ്ങള്‍ സ്‌കൂള്‍ കലോത്സവ വേദിയില്‍ വിളമ്പേണ്ട ആവശ്യവുമില്ല. ക്രിസ്തുമസ് കരോള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ആശങ്കപ്പെടുന്ന ഈ മുഖ്യമന്ത്രിയാണ് ഒരു ക്രൈസ്തവ സഭാമേധാവിയെ നികൃഷ്ട ജീവി എന്നു വിളിച്ചതും ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നതും. മാത്രമല്ല ആലപ്പുഴയില്‍ ക്രിസ്തുമസ് കരോള്‍ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണ്. രാഷ്‌ട്രീയ ലക്ഷ്യത്തിനുവേണ്ടി കള്ള പ്രചാരണം നടത്തുന്നത് കമ്മ്യൂണിസ്റ്റു രീതിയാണ്. തത്ത്വദീക്ഷ എന്നത് ഇവര്‍ക്ക് എക്കാലത്തും അന്യവുമാണല്ലോ. ഇങ്ങനെ പെരുമാറുന്നതില്‍ പാര്‍ട്ടിയുടെ സ്റ്റഡി ക്ലാസ് എന്നോ കലോത്സവവേദി എന്നോ ഇക്കൂട്ടര്‍ക്ക് വ്യത്യാസമില്ല.

രാഷ്‌ട്രീയപരമായോ മതപരമായോ ഉള്ള വിഷയങ്ങള്‍ അവതരിപ്പിക്കരുതെന്ന് കലോത്സവത്തിന്റെ മാന്വലില്‍ കര്‍ശന വ്യവസ്ഥയുണ്ട്. ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയം, മതം, അല്ലെങ്കില്‍ വിവാദ വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ അനുവദിക്കില്ല. കലോത്സവങ്ങള്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി നിലനിര്‍ത്തണമെന്നും, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നുമാണ് പൊതുവേയുള്ള നിര്‍ദേശം. കലാപരിപാടികള്‍ക്ക് മാത്രമല്ല കലോത്സവത്തിനും ഇത് ബാധകമാണ്. മതവിഭാഗീയത കൊണ്ടുവന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ഇത് ലംഘിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ മുതലെടുപ്പിന് കഴിയുമെങ്കില്‍ എവിടെയും അതിന് ശ്രമിക്കുന്നവരാണ് സിപിഎമ്മുകാര്‍. മുഖ്യമന്ത്രി എന്ന നിലയ്‌ക്കല്ല, സിപിഎമ്മുകാരന്‍ എന്ന നിലയ്‌ക്കാണ് പിണറായി തൃശൂരിലെ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തത്.

കലയില്‍ വര്‍ഗീയതയും മതവിഭാഗീയതയും കൊണ്ടുവന്ന് ഇടത്- ജിഹാദികള്‍ സ്‌കൂള്‍ കലോത്സവം കലുഷമാക്കുന്നത് ഇത് ആദ്യമല്ല. കോഴിക്കോട്ടു നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച നാട്യ ശില്പത്തില്‍ പലസ്തീന്‍-ഹമാസ് ഭീകരര്‍ ധരിക്കുന്ന കഫിയയെ അപമാനിച്ചു എന്നുപറഞ്ഞ് വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രിയുടെ മരുമകനും, പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസാണ്. കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ പലസ്തീന്റെ പേരില്‍ കോല്‍ക്കളി അവതരിപ്പിച്ച് ഇടത്-ജിഹാദി ശക്തികള്‍ വിവാദമുണ്ടാക്കി. കലോത്സവത്തില്‍ മാംസാഹാരം വിളമ്പുന്നില്ലെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കിയതും ഇവര്‍ തന്നെ. മതവിഭാഗീയത ഇക്കൂട്ടരുടെ രാഷ്‌ട്രീയം തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രയോഗിക്കുന്നതും ഇതുതന്നെ. ഇതില്‍ വീണു പോകാതിരിക്കാനുള്ള വിവേകം കലോത്സവത്തിന് എത്തുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ജനങ്ങള്‍ക്കുമുണ്ടാവണം.

Tags: Pinarayi VijayanMINISTER V SIVANKUTTYCentral Minister Suresh Gopi64th kerala school kalolsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.