തൃശൂര്‍:തൃശൂര്‍ ഗവ.ലോ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി.എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുന്‍, വിഷ്ണു, യൂണിറ്റ് സെക്രട്ടറി ദേവപ്രസാദ്, പ്രസിഡന്റ് റുവൈസ് എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവര്‍ ചികിത്സയിലാണ്.നാഷണല്‍ മൂട്ട് കോമ്പറ്റീഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെയാണ് ആക്രമണമെന്ന് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐ വിജയിച്ചിരുന്നു.
തുടര്‍ന്ന് അഖിലേന്ത്യ മൂട്ട് കോമ്പറ്റീഷനായുള്ള ഒരുക്കങ്ങള്‍ നടക്കുക്കുകയാണ്. ഇതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് പരാതി.
















