കണ്ണൂര്‍: പേരാവൂരില്‍ ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു.പേരാവൂര്‍ സ്വദേശി സാദിഖിനാണ് സമ്മാനം കിട്ടിയത്.ടിക്കറ്റ് വാങ്ങാന്‍ എത്തിയവരാണ് തട്ടിയെടുത്തത്.
ഈ സംഘത്തില്‍പ്പെട്ട ചക്കാട് സ്വദേശി ശുഹൈബിനെ പേരാവൂര്‍ പൊലീസ് പിടികൂടി.ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുന്നയാളാണ് സാദിഖ് അക്കരമ്മല്‍.കഴിഞ്ഞ രാത്രി 9 മണിയോടെയാണ് സംഭവം.
ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് സാദിഖിന് അടിച്ചത്.ബാങ്കില്‍ ഹാജരാക്കിയാല്‍ നികുതി ഉള്‍പ്പെടെ കിഴിച്ച് സമ്മാനത്തിന്റെ നല്ലൊരു
പങ്ക് ലഭിക്കാതെ വരും.അതിനാലാണ് കരിഞ്ചന്തയില്‍ വിറ്റ് മുഴുവന്‍ തുകയും നേടാന്‍ ശ്രമിച്ചത്.
ടിക്കറ്റ് വാങ്ങാനെത്തിയ അഞ്ചംഗ സംഘമാണ് അത് തട്ടിയെടുത്തത്. സംഘത്തിലെ മറ്റുളളവരെ ഉടന്‍ പിടികൂടാനാകുമെന്ന് പേരാവൂര്‍ പൊലീസ് പറഞ്ഞു.
















