കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. അയോന മോൺസൺ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകള്‍ നടക്കുന്നതിനിടെയാണ് കുട്ടി കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. ഇരുകാലിനും തലക്കും പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
















