Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്നു തൈ പൊങ്കല്‍: കാലത്തിന്റെ സൂര്യനമസ്‌കാരം

ലേഖ കാക്കനാട്ട് by ലേഖ കാക്കനാട്ട്
Jan 15, 2026, 06:31 am IST
in Samskriti

ഉത്തരയാന കാലമായി..
സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്ന മകരസംക്രാന്തിയില്‍ത്തന്നെയാണ് തമിഴ് നാടിന്റെ സാംസ്‌കാരികോത്സവമായ പൊങ്കലും. തമിഴ് മാസമായ മാര്‍ഗഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതിയോടെ അവസാനിക്കുന്ന പൊങ്കല്‍ ഉത്സവത്തിന്റെ ഓരോ ദിവസത്തിനുമുണ്ട് കാര്‍ഷിക പ്രാധാന്യവും പ്രകൃതിയോടുള്ള അകമഴിഞ്ഞ ആദരവും പ്രകടമാകുന്ന വ്യത്യസ്ത ചടങ്ങുകള്‍.

ആദ്യദിനമായ ബോഗി പൊങ്കലിന് മഴയുടെ ദേവനായ ഇന്ദ്രനെ ആരാധിക്കുന്നു. പഴയതും വേണ്ടാത്തതുമായ സാധനങ്ങള്‍ എല്ലാം കത്തിച്ചുകളഞ്ഞ് വീട് ശുദ്ധീകരിക്കുന്നു. പുതിയ ചിന്തകളെ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന പ്രതീകാത്മക ചടങ്ങ് കൂടിയാണിത്. സൂര്യദേവനായി സമര്‍പ്പിക്കുന്ന രണ്ടാമത്തെ ദിനമായ തൈപൊങ്കല്‍ ആണ് ഏറ്റവും പ്രധാനം. വീടുകളില്‍ വര്‍ണ്ണാഭമായ കോലം വരച്ച് വീടിനു പുറത്ത് അടുപ്പ് പൂട്ടി പൊങ്കല്‍ നിവേദ്യം അര്‍പ്പിക്കുന്നു. പുതിയ മണ്‍കലത്തില്‍ അരിയും പാലും ശര്‍ക്കരയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് പൊങ്കല്‍ വിഭവം. അതിനടുത്തായി ഒരു പാത്രത്തില്‍ മഞ്ഞള്‍ ചെടി കെട്ടി വയ്‌ക്കും. കരിമ്പ്, പഴം, നാളികേരം, വിവിധ കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം സൂര്യദേവന് സമര്‍പ്പിക്കുന്നു. പാല്‍ തിളച്ചു മറിയുമ്പോള്‍ കുടുംബാംഗങ്ങള്‍ സന്തോഷത്തോടെ സമൃദ്ധിയുടെ ആരവം എന്നോണം പൊങ്കലോ പൊങ്കല്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയും.

മൂന്നാമത്തെ ദിവസമായ മാട്ടുപൊങ്കലിന് കാര്‍ഷികവൃത്തിയില്‍ തങ്ങള്‍ക്ക് തുണയാകുന്ന കന്നുകാലികളെ കുളിപ്പിച്ച് അലങ്കരിച്ച് കൊമ്പുകളില്‍ ചായം പൂശി മാലയിട്ട് പ്രകൃതിവിഭവങ്ങള്‍ നല്‍കി കാലികളുടെ ദീര്‍ഘായുസ്സിനും കാര്‍ഷിക വിളകളുടെ തുടര്‍ച്ചയായവിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി പ്രാര്‍ത്ഥിക്കുന്നു. ശിവ ഭഗവാന്റെ വാഹനമായ നന്ദി ഭൂമിയിലെത്തി കര്‍ഷകരെ നിലമുഴാന്‍ സഹായിക്കുന്നു എന്ന വിശ്വാസവും ഈ ആചാരത്തിലുണ്ട്.

നാലാമത്തെ ദിവസമായ കാണും പൊങ്കല്‍ സാമൂഹിക ബോധം ഊട്ടിയുറപ്പിക്കുന്നതിനും വിശ്രമത്തിനും വേണ്ടിയുള്ള ദിവസം കൂടിയാണ്. ബന്ധുവീടുകള്‍ സന്ദര്‍ശിച്ച് വിരുന്നു നടത്തുന്ന ഈ ദിവസം കുടുംബക്കാര്‍, തങ്ങളുടെ കീഴില്‍ പണിയെടുക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന കൊടുത്ത് പുതുവസ്ത്രവും സമ്മാനങ്ങളും നല്‍കും.

തങ്ങളുടെ അധ്വാനത്തിന്റെ ഒരു പങ്ക് കര്‍ഷകര്‍ പ്രകൃതിക്ക് കൊടുക്കുന്ന ദിനം കൂടിയാണ് തൈ പൊങ്കല്‍. അതിലേറെ, ഭൂമിയിലെ പ്രത്യക്ഷദൈവമായ സൂര്യ ഭഗവാന്‍ ഇല്ലെങ്കില്‍ പ്രകൃതിയും കൃഷിയും ജീവനും ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യത്തെ ഓര്‍മ്മപ്പെടുത്തുന്നതിനും വരും തലമുറയ്‌ക്ക് കൈമാറുന്നതിനും വേണ്ടി ചിട്ടപ്പെടുത്തിയ ആചാരമാണ് ഇതെന്നും വിലയിരുത്താം. വിളവെടുപ്പ് ഉത്സവം തന്നെയാണ് ഏറ്റവും വലിയ ആഘോഷം എന്ന സന്ദേശവും ഇതിലുണ്ട്. പ്രകൃതി ഒരു ബാധ്യതയാകുന്ന ആധുനിക കാലത്ത് എവിടെ കൃഷിയുണ്ടോ അവിടെ പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നു എന്ന് പറയാതെ പറയുന്ന വിളവെടുപ്പ് ഉത്സവം തന്നെയാണ് രണ്ടായിരത്തിലേറെ വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്ന പൊങ്കല്‍.

തമിഴ് സ്വാധീനമുള്ള കേരളത്തിലെ ജില്ലകള്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ ജനപ്രിയ ഉത്സവമായി പൊങ്കല്‍ മാറുമ്പോഴും കാര്‍ഷിക പ്രാധാന്യമുള്ള ആചാരം എന്ന രീതിയില്‍ത്തന്നെയാണ് ഇത് ഉടലെടുത്തത് എന്ന് മനസ്സിലാക്കാം. ഒരര്‍ത്ഥത്തില്‍ പ്രകൃതിയും കൃഷിയും ജീവന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന തിരിച്ചറിവും വിശ്വാസവും തന്നെയാണ് പൊങ്കല്‍ നിവേദ്യമായി തിളച്ചു തൂവുന്നതും..!

Tags: The Surya Namaskar of TimeTamil Nadu's cultural festivalThai pongal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എനിക്ക് പ്രത്യേകിച്ച് പ്രൊപ്പ​ഗാണ്ട ഒന്നുമില്ല, വിവാദവുമില്ല’; പ്രധാനമന്ത്രിക്കൊപ്പം പൊങ്കൽ ആഘോഷിച്ച് ശിവകാർത്തികേയൻ

Kerala

തൈപ്പൊങ്കല്‍ : സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് ജില്ലകളില്‍ അവധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.