മലപ്പുറം: ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ചെരിഞ്ഞു. വള്ളിക്കുന്നില്‍ നിറംകൈതക്കോട്ട അയ്യപ്പ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ഗജേന്ദ്രന്‍ എന്ന ആനയാണ് ചെരിഞ്ഞത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയെ ഉല്‍സവത്തിനായി ക്ഷേത്രത്തിലെത്തിച്ചത്. ബുധനാഴ്ച രാവിലെ ആന ക്‌ഷേത്രവളപ്പില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
മലബാര്‍ മേഖലയിലെ ക്‌ഷേത്ര ഉത്സവങ്ങളില്‍ ഏറെക്കാലമായി സജീവ സാന്നിദ്ധ്യമായിരുന്നു ഗജേന്ദ്രന്‍. വനംവകുപ്പ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
















