തിരുവനന്തപുരം: ജന്മഭൂമി പുറത്തിറക്കിയ മുറജപം-ലക്ഷദീപം പ്രത്യേകപതിപ്പ് അനന്തപദ്മനാഭം പ്രകാശനം ചെയ്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി. രാജേഷ് ക്ഷേത്രതന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ഒന്‍പത് മുറകളിലായി 152 ദിവസം നീണ്ടുനിന്ന 1746 ലെ ആദ്യ മുറജപത്തിന്റെ വിശദാംശങ്ങള്‍ മുതല്‍ ക്ഷേത്ര ദര്‍ശന സമയവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാ വഴിപാടു നിരക്കുകള്‍ ഉള്‍പ്പെടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെയും ആചാരങ്ങളുടെയും സമഗ്രമായ വിവരണം ഉള്‍ക്കൊള്ളുന്നതാണ് അനന്തപദ്മനാഭം.
പ്രകാശന ചടങ്ങില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ്, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍, ജന്മഭൂമി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ കെ. മനുകുമാര്‍, മാഗസിന്‍ എഡിറ്റര്‍ കെ. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
















