Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുന്നണി മാറ്റം ഉണ്ടായാല്‍ കേരള കോണ്‍. ജോസ് വിഭാഗം പിളരും

കെ.ഡി. ഹരികുമാര്‍ by കെ.ഡി. ഹരികുമാര്‍
Jan 14, 2026, 08:22 am IST
in Kerala, Kottayam

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവം. ഇവരെ പുറത്തെത്തിക്കാനുള്ള നീക്കം യുഡിഎഫും ഒപ്പം നിര്‍ത്താനുള്ള ശ്രമം എല്‍ഡിഎഫും സജീവമാക്കി.

യുഡിഎഫില്‍ എത്തിക്കാന്‍ കെ.സി. വേണുഗോപാല്‍ മുന്‍കൈയെടുത്ത് സോണിയ തന്നെ ഇടപെട്ടതായും, ജോസ് കെ. മാണിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്നുമാണ് വാര്‍ത്തകള്‍. ഈ സംഭാഷണത്തില്‍ പാലാ ഉള്‍പ്പെടെയുള്ള മുന്‍ സീറ്റുകള്‍ വേണമെന്നുള്ള ആവശ്യം ഉന്നയിച്ചു എന്നും സൂചനയുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും ജോസ് കെ. മാണി പ്രതികരിച്ചിട്ടില്ല.

കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ സത്യഗ്രഹത്തില്‍ ജോസ് കെ മാണി പങ്കെടുത്തില്ല. ഇതോടെയാണ് മുന്നണി മാറ്റം സംബന്ധിച്ച നീക്കമുണ്ടെന്ന ചര്‍ച്ച തുടങ്ങിയത്. ജോസ് കെ. മാണി എത്താതിരുന്നത് വിദേശത്ത് ആയിരുന്നതിനാലാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ പല നാടകീയ നീക്കങ്ങളും ഇതിനകം സജീവമാണ്. മുസ്ലിം ലീഗും ജോസ് വിഭാഗത്തെ ഒപ്പമെത്തിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി. കുഞ്ഞാലിക്കുട്ടി തന്നെയാണ് ചുക്കാന്‍ പിടിക്കുന്നത്. കോണ്‍ഗ്രസും ലീഗും ഈ നീക്കങ്ങള്‍ നടത്തുന്നതിനോട് മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത വിയോജിപ്പുണ്ട്. അവരത് പരസ്യമാക്കുകയും ചെയ്തു. ആര് വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് നിലവിലെ എംഎല്‍എ മാണി സി. കാപ്പനും പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നണി മാറ്റ നീക്കത്തില്‍ കേരള കോണ്‍ഗ്രസിന് ഭിന്നതയുമുണ്ട്. നിലവില്‍ അഞ്ച് എംഎല്‍എമാര്‍ ആണുള്ളത്. ഇതില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവര്‍ എല്‍ഡിഎഫിനൊപ്പമാണ്. എന്നാല്‍ പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിള്‍ എന്നിവര്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം കണക്കിലെടുത്ത് മുന്നണി മാറ്റം അനിവാര്യമാണെന്ന നിലപാടിലാണ്. ഗവ. ചീഫ് വിപ്പായ കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍. ജയരാജിന് പ്രത്യേക നിലപാടൊന്നുമില്ല. മുന്‍കാല ചരിത്രം നോക്കിയാല്‍ ജോസിന്റെ നിലപാടിനൊപ്പമാകും ജയരാജും എത്തുക.

കഴിഞ്ഞ രാത്രി കൊച്ചിയില്‍ കത്തോലിക്കാ സഭയുടെ സിനഡ് നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ സഭാ നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയും ജോസ് വിഭാഗത്തെ യുഡിഎഫില്‍ എത്തിക്കുന്നതിന്റെ മുന്നോടിയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം 16 ന് നടക്കുന്നുണ്ട്. അതിലറിയാം സംസ്ഥാനത്ത് പു
തിയ ഒരു കേരള കോണ്‍ഗ്രസ് കൂടി പിറവിയെടുക്കുമോയെന്ന്. ഒരു കാര്യമുറപ്പാണ്, മാറ്റത്തിന് തയ്യാറായാല്‍ പാര്‍ട്ടി പിളരും.

Tags: LDFUDFjose k maniKerala Congress M
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Article

മാറാനിതാണ് നേരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.