നമ്മളാരും പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. ഇതുണ്ടാക്കുന്ന ഡാമേജ് വലുതാണ്. പിന്നെ വക്കീൽ പറയുന്നത് താൻ നക്സലെെറ്റ് ആയിരുന്നു എന്നാണ്. ചുമ്മ തള്ളിയതാണെന്നും സജി നന്ത്യാട്ട് പരിഹസിച്ചു. കേസ് സെറ്റിൽ ചെയ്യണമെങ്കിൽ സെറ്റിൽ ചെയ്യാമെന്ന് അതിജീവിതയോട് ടിബി മിനി പറഞ്ഞത് വലിയ തെറ്റാണെന്നും സജി നന്ത്യാട്ട് പറയുന്നു.നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിയുടെ അഭിഭാഷക ടിബി മിനിയെ വിമർശിച്ച് ഡാംസരിക്കുകയായിരുന്നു ദിലീപ് അനുകൂലിയായ നിർമാതാവ് സജി നന്ത്യാട്ട്.
അപ്പോൾ ഇതെന്താ അടിപിടി കേസോ. അതോ വണ്ടിക്കേസോ. ഇവർ എന്താണ് സംസാരിക്കുന്നതെന്ന് സ്വയം യാതൊരു ബോധവുമില്ലെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു. ദിലീപ് പീഡിപ്പിച്ചാൽ പോലും ഇത്രയും പ്രശ്നമില്ലായിരുന്നെന്ന് ടിബി മിനി പറഞ്ഞത് തീർത്തും തെറ്റാണെന്നും സജി നന്ത്യാട്ട് ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് ചാനൽ ചർച്ചയിൽ ചോദിച്ചപ്പോൾ ടിബി മിനി അസ്വസ്ഥയയായെന്നും സജി നന്ത്യാട്ട് പറഞ്ഞു.
മഞ്ജു വാര്യരെക്കുറിച്ച് ടിബി മിനി പറഞ്ഞത് കള്ള് കുടിക്കാൻ സ്ത്രീക്കും പുരുഷനും അവകാശമുണ്ട്. ഇവിടെ സ്ത്രീകളാരും കള്ള് കുടിക്കാതിരിക്കുന്നവരല്ല. അത്യാവശ്യം എല്ലാവരും കഴിക്കുന്നവരുമാണ്. മദ്യപിക്കുന്നത് നല്ല ശീലമല്ല. പക്ഷെ അതിനൊരു നിയന്ത്രണവും കേരളം പോലൊരു സംസ്ഥാനത്തിൽ ഇല്ല. പിന്നെ ഒരു സ്ത്രീ കള്ള് കുടിക്കാനുണ്ടായ സാഹചര്യം കൂടി നമ്മൾ പരിശോധിക്കണം. ഇത്രയും വലിയൊരു നടിയെ ഒരു തരത്തിലും പുറത്തേക്ക് ഇറങ്ങാൻ പോലും സമ്മതിക്കാതെ ജയിലിൽ ഇട്ടത് ആരാണ് ഇത്ര വർഷം.
അത് ആ സ്ത്രീയോട് ചെയ്ത ഏറ്റവും വലിയ ക്രൂരതയല്ലേ. അയാളേക്കാൾ നല്ല അഭിനയ ശേഷിയുള്ള സ്ത്രീയെ വിവാഹം ചെയ്ത് ആ സ്ത്രീയെ ഒരു പടത്തിൽ പോലും അഭിനയിപ്പിക്കാതെ, പുറത്ത് ആൾക്കാരുമായി സംസാരിക്കാൻ പറ്റാതെ ജയിലിൽ ഇടുന്നത് പോലെ ഇട്ടത് ആരാണ്. അതല്ലേ ഏറ്റവും വലിയ തെറ്റ് എന്നാണ് ടിബി മിനി ചോദിച്ചത്.
















