തിരുവനന്തപുരം: സിപിഎമ്മിന്റെ രാഷ്‌ട്രീയ പ്രചാരണ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റര്‍ ട്രോഫി എന്ന ക്വിസ് മത്സരത്തിനെതിരെ എബിവിപി ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.
തുടര്‍ന്ന് പ്രതിഷേധ സൂചകമായി ‘കാരണഭൂതന്‍ മെഗാ ക്വിസ്’ പ്രോഗ്രാം സംഘടിപ്പിച്ചു. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രുതി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തിന്റെ ചോദ്യങ്ങള്‍ മുഴുവനും പിണറായി സര്‍ക്കാരിന്റെ പരസ്യപ്രചാരണം ആണെന്ന് എബിവിപി ആരോപിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ഗോകുല്‍, സതീര്‍ത്ഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















