മുംബൈ: തമിഴ്നാട്ടിലെ ബിജെപി നേതാവ് അണ്ണാമലൈയ്‌ക്കെതിരെ ഉദ്ധവ് താക്കറെ ശിവസേനാപക്ഷം തുടങ്ങിവെച്ച അധിക്ഷേപം തുടരുകയാണ്. അണ്ണാമലൈ വെറും സീറോ ആണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ മകനും ശിവസേന (യുബിടി) യുവനേതാവുമായ ആദിത്യ താക്കറെയുടെ പ്രതികരണം.
എന്നാല്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈയുടെ വിദ്യാഭ്യാസനേട്ടങ്ങളുടെ പട്ടിക വൈറലായി പ്രചരിക്കുകയാണ്. ഹിന്ദുത്വ വക്താവായ ആനന്ദ് രംഗനാഥനാണ് അണ്ണാമലൈയുടെ വിദ്യാഭ്യാസനേട്ടങ്ങള്‍ നിരത്തി ഒരു പോസ്റ്റിട്ടത്.
Qualifications of @annamalai_k:
12th: 94%
BEng: 84%
UPSE rank: 244
CAT score: 99.32
PGDM: IIM Lucknow
Chevening Fellow: Oxford
Superintendent of Police
Deputy Commissioner of Police
State President, Tamil Nadu BJPQualifications of @AUThackeray:
Dynast. pic.twitter.com/X2Tbtx86BY— Anand Ranganathan (@ARanganathan72) January 13, 2026
അണ്ണാമലൈയുടെ നേട്ടങ്ങള്‍:
12ാം ക്ലാസ്സില്‍ 94 ശതമാനം മാര്‍ക്ക്
എഞ്ചിനീയറിംഗ് 84 ശതമാനം മാര്‍ക്ക്
യുപിഎസ് സി പരീക്ഷ റാങ്ക് 244
കാറ്റ് പരീക്ഷ സ്കോര്‍ 99.32 ശതമാനം
മാനേജ്മെന്‍റില്‍ പിജി ഡിപ്ലോമ ഐഐഎം ലഖ്നോ
ഓക്സ് ഫോര്‍ഡ് യൂണിവേഴ്സിറ്റി ചെവനിംഗ് ഫെലോ
പൊലീസില്‍ എസ് പി
പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍
തമിഴ്നാട് ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍റ്
അതേ സമയം ആദിത്യ താക്കറെയുടെ പദവിക്ക് പിന്നില്‍ വിദ്യാഭ്യാസമികവോ മറ്റൊന്നും അല്ല, വെറും കുടുംബവാഴ്ചയുടെ ആനുകൂല്യം മാത്രമാണെന്നും ഈ പോസ്റ്റില്‍ ആനന്ദ് രംഗനാഥന്‍ വാദിക്കുന്നു.
ഇതോടെ ഈ പോസ്റ്റ് എക്സിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പറപറക്കുകയാണ്.
അണ്ണാമലൈയും ബിജെപിയും മഹാരാഷ്‌ട്രയെ അപമാനിച്ചു എന്നതാണ് ആദിത്യ താക്കറെ ഉയര്‍ത്തുന്ന മറ്റൊരു വിമര്‍ശനം. മഹാരാഷ്‌ട്ര കുടുംബസ്വത്താണെന്ന മട്ടിലാണ് ആദിത്യ താക്കറെയുടെ ഈ പ്രതികരണം.
തമിഴ്നാട്ടുകാരെ താക്കറെ കുടുംബം ഭീഷണിപ്പെടുത്തുകയാണെന്നും ഇതിനെ ഭയപ്പെടില്ലെന്നും അണ്ണാമലൈ മഹാരാഷ്‌ട്രയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പ്രസംഗിച്ചിരുന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ മറാത്ത വോട്ടുകള്‍ നേടാനാണ് അണ്ണാമലൈയെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സമിതി നേതാവ് രാജ് താക്കറെയും ആദിത്യ താക്കറെയും കടന്നാക്രമിക്കുന്നത്. തമിഴ്നാട്ടിലെ നേതാവായതിനാല്‍ മറാത്ത വികാരമുണര്‍ത്തി കൂടുതല്‍ വോട്ടുകള്‍ പെട്ടിയിലാക്കാനാണ് ശ്രമം.
മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അണ്ണാമലൈ മുംബൈ വെറുമൊരു മഹാരാഷ്‌ട്ര നഗരമല്ലെന്നും അന്താരാഷ്‌ട്ര നഗരമാണെന്നും അഭിപ്രായപ്പെട്ടിരുന്നു ചെന്നൈ നഗരത്തിന്റെ ബജറ്റ് വെറും 8000 കോടി മാത്രമായിരിക്കുമ്പോള്‍ മുംബൈ കോര്‍പറേഷന്റെ ബജറ്റ് 75000 കോടി രൂപയാണ്. ഇവിടെ വേണ്ട് ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാരാണ്- കേന്ദ്രത്തില‍് മോദിയും മഹാരാഷ്‌ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരും മുംബൈയില്‍ ബിജെപി മേയറും കൂടി വന്നാല്‍ വികസനം ഗംഭീരമായിരിക്കുമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടിരുന്നു. അണ്ണാമലൈ പുറത്തുനിന്നുള്ള ആളായതിനാല്‍ മറാത്ത വികാരം ഉണര്‍ത്തിയാല്‍ വോട്ടാക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ രാജ് താക്കറെയാണ് അണ്ണാമലൈ പുറത്തുനിന്നും വന്ന ഒരു മധുരപലഹാരം മാത്രമാണെന്ന് പരിഹസിച്ചത്. ഇതിനെതിരെ അണ്ണാമലൈ ആഞ്ഞടിച്ചിരുന്നു. മഹാരാഷ്‌ട്രക്കാരാണ് മുംബൈ നഗരം പണിതുയര്‍ത്തിയതെന്നത് മറന്നുകൊണ്ടല്ല താന്‍ മുംബൈ നഗരം അന്താരാഷ്‌ട്ര നഗരമാണെന്ന് പറഞ്ഞതെന്ന് അണ്ണാമലൈ പിന്നീട് വിശദീകരിച്ചിരുന്നു.
















