കൊച്ചി: ക്ഷേത്രസ്വത്തുക്കള്‍ അനധികൃമായി കൈവശപ്പെടുത്തിയ സംഭവങ്ങള്‍ കണക്കിലെടുത്ത്, ദേവസ്വം സ്വത്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും സംരക്ഷിക്കാന്‍ ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്തി നിയമം കൊണ്ടുവരുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷകളില്‍ വാദം കേള്‍ക്കുകയായിരുന്നു. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ പ്രത്യേക നിയമം രൂപീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനസര്‍ക്കാര്‍ അക്കാര്യം ചിന്തിക്കണം. നിലവിലുള്ള ദേവസ്വം മാനുവല്‍ മാത്രം മതിയാകില്ല. പല ക്ഷേത്രങ്ങളിലും സ്വത്തുക്കള്‍ കുമിഞ്ഞുകൂടുകയും അവ ദുരുപയോഗം ചെയ്യുകയുമാണ്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കേണ്ട കടമ സംസ്ഥാനത്തിനുണ്ട്,’ കോടതി നിരീക്ഷിച്ചു.
















