തിരുവനന്തപുരം: വര്‍ക്കലയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ . താടിയെല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ക്കലയിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കഴിഞ്ഞ ദിവസമാണ് തമ്മിലടിച്ചത്.
ശുചിമുറിക്കുള്ളില്‍ വച്ചാണ് അടി കൂടിയത്. ഷൂസ് തട്ടി കളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ എത്തിയത്.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതരോ രക്ഷിതാക്കളോ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ച പൊലീസ് സ്‌കൂളിലെത്തി. പരാതി ലഭിക്കുന്നതിനനുസരിച്ച് തുടര്‍ നിയമനടപടികള്‍ എടുക്കുമെന്ന് അയിരൂര്‍ പൊലീസ് അറിയിച്ചു.
















