തിരുവനന്തപുരം:സ്ഥാനാര്‍ഥികളുടെ മരണം മൂലം മാറ്റിവച്ച സംസ്ഥാനത്തെ മൂന്നു വാര്‍ഡുകളിലെ വോട്ടെുപ്പ് അവസാനിച്ചു.വൈകുന്നേരം അഞ്ച് വരെ 67.2 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാര്‍ഡ്, എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം ആറ് മണി വരെയായിരുന്നു വോട്ടെടുപ്പ്.
ഒമ്പതുപേര്‍ മത്സരിക്കുന്ന വിഴിഞ്ഞത്ത് 13307 വോട്ടര്‍മാരുണ്ട്. പായിംപാടത്ത് 991 വോട്ടര്‍മാരും ഓണക്കൂറില്‍ 1183 വോട്ടര്‍മാരുണ്ട്. രണ്ടിടത്തും നാലു വീതം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുളളത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണല്‍.
















