കൊച്ചി: പെരുമ്പാവൂരില്‍ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം സ്വദേശി മുസിബുര്‍ റഹ്‌മാന്‍ ആണ് അറസ്റ്റിലായത്. അസമിലേയ്‌ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് പ്രതിയായ മുസിബുര്‍ റഹ്‌മാന്‍ നാട്ടിലേക്കു മടങ്ങിയെന്ന വിവരം പൊലീസിനു ലഭിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
















