കോട്ടയം: കുറവിലങ്ങാട്ട് മോനിപ്പിള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ കെ. എസ്. ആര്‍.ടി സി ബസുമായി കൂട്ടിയിടിച്ച് മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു. കാര്‍ യാത്രികരായ നീണ്ടൂര്‍ ഓണംതുരുത്ത് കുറുപ്പംപറമ്പില്‍ കെ.കെ സുരേഷ് കുമാര്‍, ഭാര്യ അമ്പിളി, ഇവരുടെ സുഹൃത്തിന്റെ മകന്‍ അര്‍ജിത്ത് (11) എന്നിവരാണ് മരിച്ചത്. അര്‍ജിത്തിന്റെ മാതാപിതാക്കളായ കൊല്ലം പ്ലാത്താനം സ്വദേശി സൂരജ്, ഭാര്യ രാഖി, സുരേഷിന്റെ മകന്‍ ഗോകുല്‍ എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആലുവ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങി വരുന്നതിനിടെയാണ് കാര്‍ കെ. എസ്. ആര്‍.ടി സി ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
















