മലപ്പുറം: കൊണ്ടോട്ടി കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണില്‍ അഗ്നിബാധ. മുടത്തിന്‍കുണ്ട് പിഎന്‍ കാറ്ററിംഗ് സെന്ററിലാണ് തീപ്പിടിത്തം.
ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. ഭക്ഷണം തയാറാക്കുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ളവരും കരിപ്പുരിലെ പ്രത്യേക എന്‍ജിനും എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ സമീപത്തെ വീടുകളിലേക്കും പടര്‍ന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
















