ആലപ്പുഴ:രാഹുല്‍ മങ്കൂട്ടത്തില്‍ എംഎല്‍എയെ മാവേലിക്കര ജയിലില്‍ നിന്ന് മാറ്റുമെന്ന് സൂചന. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് ആകും മാറ്റം. ജയില്‍ ഡിഐജിയുടെ ഉത്തരവ് വരുന്ന മുറയ്‌ക്ക് ആകും ജയില്‍ മാറ്റും.
ജയില്‍ മാറണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയും ആവശ്യപ്പെട്ടതായി സൂചനയുണ്ട്. മാവേലിക്കര ജയിലില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മതിയായ ജീവനക്കാരും ഇല്ല. ഇതെല്ലാമാണ് ജയില്‍ മാറ്റാനുളള തീരുമാനത്തിന് കാരണം.
മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ 26/2026 നമ്പര്‍ റിമാന്‍ഡ് തടവുകാരനാണ്.
















