പാലക്കാട് : മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഡിഎന്‍എ പരിശോധനയ്‌ക്ക് പ്രത്യേക അന്വേഷണ സംഘം.രക്ത സാമ്പിളുകള്‍ ശേഖരിച്ചു.
പരാതിക്കാരിയെ ക്രൂരമായി മര്‍ദിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ രാഹുല്‍ മങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിജീവിതയുടെ നഗ്‌ന വീഡിയോ പകര്‍ത്തി.
ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയില്‍ ഉളളത്.ഗര്‍ഭം അലസിയപ്പോള്‍ യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനാറിപ്പോര്‍ട്ട് ആണ് കേസില്‍ ശക്തമായ തെളിവ്.വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതിയെ രാഹുല്‍ പീഡിപ്പിച്ചത്. തനിക്ക് കുഞ്ഞിനെ വേണമെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഗര്‍ഭിണിയായപ്പോള്‍ അസഭ്യം പറഞ്ഞെന്നും പരാതിയില്‍ യുവതി പറയുന്നു. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതിന്റെയും വാട്‌സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പൊലീസിന് നല്‍കി.
എന്നാല്‍ പരാതിയിലുളളതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അതീവ രഹസ്യമായാണ് ഞായറാഴ്ച അര്‍ദ്ധരാത്രി 12.15 ഓടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് താമസിച്ചിരുന്ന കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
















