Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കനക കിരീടത്തിനുളള പോരാട്ടത്തിനൊരുങ്ങി ബിഎസ്എസ് ഗുരുകുലം; പൂര നഗരിയിൽ എത്തുന്നത് 161 വിദ്യാർത്ഥികൾ

സുനു ചന്ദ്രന്‍ ആലത്തൂര്‍ by സുനു ചന്ദ്രന്‍ ആലത്തൂര്‍
Jan 11, 2026, 02:52 pm IST
in Palakkad

ആലത്തൂര്‍: പാലക്കാടിന്റെ കരുത്തും കാന്തിയും തെളിയിച്ച് കലയുടെ കനക കിരീടം കരിമ്പന നാട്ടിന്റെ ശിരസിലുറപ്പിക്കാനായി ബി.എസ്.എസ്.ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ജൈത്രയാത്ര 13 ന് തുടങ്ങും. കഴിഞ്ഞ വര്‍ഷം തൃശൂരിന്റെ കൈയില്‍ നിന്നും ഒരു പോയിന്റ് വ്യത്യാസത്തില്‍ നഷ്ടമായ കീരിടം ഇക്കുറി ഉറപ്പിക്കാനുള്ള പോരാട്ടത്തിലും ആവേശത്തിലുമാണ് ഗുരുകുലം സ്‌കൂള്‍.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ചാമ്പ്യന്‍മാരായ സ്‌കൂള്‍ 2017 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ചാമ്പ്യന്‍മാരാണ്. സംസ്‌കൃത വിഭാഗത്തിലും ജേതാക്കളാകാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍. 2025 മെ യ് മുതല്‍ ആരംഭിച്ച ചിട്ടയായ പരിശീലനം തന്നെയാണ് ഇതിന് ആത്മവിശ്വാസമേകുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 26 മത്സരങ്ങളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 22 മത്സരങ്ങളിലും സംസ്‌കൃതോത്സവത്തില്‍ ഏഴ് മത്സര ഇനങ്ങളിലുമായി 161 വിദ്യാര്‍ഥികളാണ് കിരീട നേട്ടത്തിനായി പൂര നഗരിയിലേക്ക് തിരിക്കുന്നത്.

സംഘനൃത്തം പൂരക്കളി, പരിചമുട്ട്, വൃന്ദവാദ്യം, ചവിട്ടുനാടകം, യക്ഷഗാനം, മൂകാഭിനയം, തിരുവാതിരക്കളി, സ്‌കിറ്റ് ഇംഗ്ലീഷ്, മാര്‍ഗം കളി എന്നിങ്ങനെയുള്ള ഗ്രൂപ്പ് ഇനത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വിദ്യാര്‍ഥികളും പരിശീലകരും. അഷ്ടപദി,ഗാനാലാപനം, മാപ്പിളപ്പാട്ട്, തിരുവാതിരക്കളി സംസ്‌കൃതം സംഘഗാനം ഉള്‍പ്പടെ അഞ്ചിനങ്ങളില്‍ മത്സരിക്കുന്ന അനഘ പ്രസാദ്, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം, സംഘനൃത്തം എന്നിവയില്‍ അമേയ. വി. പ്രമോദും തയ്യാറെടുത്തു കഴിഞ്ഞു. കൂടാതെ മൂന്ന് മത്സരങ്ങളില്‍ വീതം പങ്കെടുക്കുന്ന സജിന്‍ദാസും, എം.കെ ആരാധ്യയും പി.എസ് രംഗനാഥനും തയ്യാറായി കഴിഞ്ഞു.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തി ല്‍ 1002 പോയിന്റ് നേടി കനകകീരീടം നേടിയ തൃശൂരിനെ അവരുടെ മണ്ണില്‍ പോയി
പരാജയപ്പെടുത്തി കിരീടം തിരിച്ചു പിടിക്കാമെന്ന സ്വപ്‌നത്തിലാണ് കരിമ്പനയുടെ നാട്ടുകാര്‍. 2016 ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തില്‍ അതിനു മുമ്പ് കപ്പിനും ചുണ്ടിനുമിടയില്‍ കോഴിക്കോടില്‍ നിന്ന് നഷ്ടപ്പെട്ട കിരീടം തിരിച്ചു പിടിച്ചിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടുകാര്‍.

കലോത്സവം തൃശൂരില്‍ ആയതിനാല്‍ യാത്രാ സൗകര്യവും താമസവും ബുദ്ധിമുട്ടിലാവില്ലെന്നതും ഇക്കുറി നേട്ടങ്ങള്‍ക്ക് കരുത്ത് പകരും. കലയെ ഉപയോഗിച്ച് ജാതിമത ചിന്തകള്‍ക്കെതിരെ ആനന്ദമാണ് ലഹരി, ആനന്ദമാണ് ജീവിതം, ആനന്ദമാണ് മതം എന്ന സന്ദേശം ഉയര്‍ത്തിയാണ് ഇക്കുറി ഗുരുകുലം വിദ്യാര്‍ത്ഥികള്‍ 13-ാം കിരീടത്തിനായി യാത്ര തിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. വിജയന്‍. വി. ആനന്ദ്, പി.ടി.എ പ്രസിഡന്റ് എ. സാബിര്‍ എന്നിവര്‍ പറഞ്ഞു.

 

Tags: PalakadSchool festivalBSS Gurukulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Kerala

പാലക്കാട് സര്‍വം ശോഭമയം; 29ന് പ്രധാനമന്ത്രി മോദിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് ആവേശം അലതല്ലും

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.