Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകത്തിന് ദര്‍ശനമരുളിയ ഭാരതം

ഡോ. രാജീവ്. എന്‍ by ഡോ. രാജീവ്. എന്‍
Jan 11, 2026, 06:26 am IST
in Samskriti

പരോപകാരമേ പുണ്യം എന്നതാണ് ഭാരതത്തിന്റെ തത്ത്വം. മാനവസേവയാണ് മാധവസേവ. ജീവിതലക്ഷ്യം കൈവരിക്കാനുള്ള ഉപായങ്ങളില്‍ കര്‍മത്തിന് പ്രമുഖ സ്ഥാനം നാം കല്പിച്ചിട്ടുണ്ട്. ഫലേച്ഛ കൂടാതെ നന്മയുണ്ടാക്കുന്ന കര്‍മങ്ങള്‍ നിരന്തരം ചെയ്യുകയാണ് മനുഷ്യര്‍ ചെയ്യേണ്ടത്. ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളില്‍ കൂടി ജീവിത സാഫല്യം നേടാമെന്നതിന്റെ പൊരുളും ഇതുതന്നെ. ലൗകികവും ആത്മീയവും ആയ ഉന്നതിക്ക് ഉതകുന്ന ജീവിതമാണ് ധന്യം. വിഹിത കര്‍മങ്ങളില്‍ കൂടി ധനം സമ്പാദിക്കുകയും അത് ധാര്‍മികമായി ഉപയോഗിക്കുകയും ചെയ്യണം. ഭൗതികനേട്ടങ്ങള്‍ക്കു ഭാരതം വലിയ സ്ഥാനം കല്പിച്ചിട്ടില്ല. ഭാവത്തിന്റെ പരകോടിയില്‍ അഭാവത്തിന്റെ സ്വഭാവം കണ്ടാണ് പൂര്‍വികര്‍ ആത്മീയാന്വേഷണത്തിലേക്ക് തിരിഞ്ഞത്. നിരന്തരമായ അന്വേഷണത്വര ഉദരപൂരണത്തിനുള്ള പരക്കംപാച്ചിലില്‍ നിന്ന് സത്യാന്വേഷണത്തിന്റെ പാതയിലേക്ക് പൂര്‍വികരെ തിരിച്ചു. സത്യാന്വേഷണ ചിന്തക്ക് കളമൊരുക്കിയ ഒരു രാജ്യം അക്കാലത്തു വേറെ ഉണ്ടായിരുന്നില്ല. മനുഷ്യത്വം പൂര്‍ണതയെ പ്രാപിച്ച ആധ്യാത്മികതയുടെ സന്ദേശം അലയടിക്കുന്ന ഒരേ ഒരു രാജ്യമാണ് ഭാരതം. ശ്രീബുദ്ധന്റെ അഹിംസ മന്ത്രത്തിനു മുന്‍പില്‍ ചക്രവര്‍ത്തിമാര്‍ പോലും നമിച്ചു.

അതിമാനുഷിക പ്രഭാവത്തിന്റെ വിവരണങ്ങളാല്‍ നിര്‍ഭരവും വിവിധ കര്‍മപദ്ധതികളാല്‍ സങ്കീര്‍ണവുമാണ് ഭാരതത്തിന്റെ പൗരാണിക ചരിത്രം. പാശ്ചാത്യര്‍ ഭൗതികജീവിതം സുഖകരമാക്കാന്‍ സാമൂഹിക നിയമങ്ങളും രാഷ്‌ട്രീയ ബന്ധങ്ങളും സംവിധാനം ചെയ്തപ്പോള്‍ ഭാരതം ധനസമ്പാദനത്തിനു മാത്രമായ ജീവിതം പ്രോത്സാഹിപ്പിച്ചില്ല. പാശ്ചാത്യര്‍ ആഡംബര ജീവിതം കെട്ടിപ്പടുക്കാന്‍ പ്രകൃതി ശക്തികളെ സ്വാധീനത്തിലാക്കിയപ്പോള്‍ ഭാരതം ലോകക്ഷേമ യജ്ഞങ്ങളില്‍ ഏര്‍പ്പെട്ടു. മനുഷ്യനെ അനശ്വരനാക്കുകയായിരുന്നു ഭാരത ദൗത്യം. മനുഷ്യചേതനക്കു പ്രകൃതിയിലുള്ള സ്ഥാനം കണ്ടെത്തുവാനുള്ള പരീക്ഷണങ്ങളില്‍ നിരതമായിരുന്നു ഭാരതം. നമ്മുടെ ചരിത്രം രാജാക്കന്മാരുടെയോ ചക്രവര്‍ത്തിമാരുടേയോ ഉയര്‍ച്ച താഴ്ചകളുടേതല്ല, മറിച്ച് അവയേ സംബന്ധിച്ച ഉജ്ജ്വല കൃതികളുടേതുമാണ്. ആത്മജ്ഞാനികളും മനുഷ്യസ്‌നേഹികളും ത്യാഗമൂര്‍ത്തികളുമായ ഋഷീശ്വരന്മാരുടെ നിരന്തരമായ കര്‍മങ്ങളാണ് ഭാരത ചരിത്രത്തിന്റെ കാതല്‍. സനാതനവും അനന്തവുമായ ആധ്യാത്മിക ശാസ്ത്രീയ ചിന്താഗതികളാണ് അതില്‍ വിവരിച്ചിരിക്കുന്നത്.

വിവേകത്തിന്റെ വിശുദ്ധ കിരണങ്ങള്‍ ആദ്യമായി വെളിച്ചം വീശിയത് പുരാതന ഭാരത്തിലാണ്. മനസ്സിന്റെ അപഗ്രഥനത്തിനു പ്രാരംഭം കുറിച്ചതും ഇവിടെനിന്നാണ്. ലോകം മുഴുവന്‍ വ്യാപിച്ച ആധ്യാത്മിക ശക്തിയുടെ ഉറവിടം ഇവിടമാണ്. ആത്മാവിന്റെ അനശ്വരത ബോധ്യപ്പെടുത്തുന്ന എല്ലാ പരിശീലനങ്ങളും ഇവിടെ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. സന്തോഷം, സന്താപം, ശക്തി ദൗര്‍ബല്യങ്ങള്‍, ആധി ഇവയോടൊപ്പം ശാന്തിയുടെയും സമാധാനത്തിന്റെയും നിര്‍മമത ഇവിടെ ഉണ്ടായി. അന്യ രാജ്യങ്ങളള്‍ ഭൗതിക സുഖത്തിനു വേണ്ടി സമസൃഷ്ടികളെ ചൂഷണം ചെയ്തപ്പോള്‍ നാം പക്ഷിമൃഗാദികളെ പോലും സഹോദരത്വേന ഉള്‍കൊണ്ടു. ഉണ്മയുടെ സ്വപ്‌നം ആരംഭിച്ച നാള്‍ മുതല്‍ സദ്ഭാവനക്ക് അഭയമരുളിയ സ്ഥലമാണ് ഇന്ത്യ.

സ്വാമി രാമതീര്‍ത്ഥന്‍ പറയുന്നു: പ്ലേറ്റോ, സോക്രട്ടീസ്, പൈതഗോറസ് എന്നീ പാശ്ചാത്യ ശാസ്ത്രകാരന്മാരുടെ സിദ്ധാന്തങ്ങളുടെ ഉറവിടം ഭാരതമാണ്. അരിസ്റ്റോട്ടിലിന്റെ തര്‍ക്ക പദ്ധതി നമ്മുടെ തര്‍ക്ക ശാസ്ത്രത്തെ അപേക്ഷിച്ചു ദോഷജടിലമാണ്. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും തത്വചിന്താ പദ്ധതിയുടെ ഉപജ്ഞാതാക്കളായ കാര്‍ലൈന്‍, ഇമേഴ്‌സണ്‍, തോറു, വാള്‍ട്ട്, വിറ്റ്മാന്‍, ഷോപ്പനോര്‍ എന്നിവര്‍ക്കെല്ലാം ഊര്‍ജം സിദ്ധിച്ചത് വേദാന്തത്തില്‍ നിന്നാണ്. തോറുവിന്റെ എക്‌സ്‌കര്‍ഷന്‍ എന്ന ഗ്രന്ഥത്തില്‍ ഭാരത സാഹിത്യത്തെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ തന്റെ ആശയങ്ങളില്‍ ഏറിയ പങ്കും അതില്‍ നിന്നുള്ളതാ ണെന്ന കുമ്പസാരമുണ്ട്. ഹെഡ് പെര്‍സ് കാര്‍പ്പന്റര്‍ക്കു സ്ഥിതി സമത്വത്തിന്റെ ആശയം കിട്ടിയതും ഈ മണ്ണില്‍ നിന്നാണ്.

വൈദിക കാലത്തേ ആവിഷ്‌കരിക്കപ്പെട്ട ശാസ്ത്രശാഖകള്‍ കാലക്രമത്തില്‍ വികാസം പ്രാപിച്ചു.

കലികാലത്തിന് ഏറ്റവും യോജിച്ച സാധന നാമജപമാണെന്നു ആചാര്യന്മാര്‍ പണ്ടേ പറഞ്ഞു. കലിയുഗത്തില്‍ ഭൂരിപക്ഷത്തിന്റേയും ആരോഗ്യം ഗുണമുള്ളതല്ല. ശരീരപുഷ്ടി വര്‍ധിപ്പിക്കുന്ന ഹഠയോഗവും തപസാധനകളും ഇന്നത്തെ കാലഘട്ടത്തില്‍ അത്ര എളുപ്പമല്ല. ഈ നിലയില്‍ കലിയുഗത്തില്‍ ഏറ്റവും യോജിച്ച സാധന നാമജപം ആണ്. ഇപ്രകാരം ആചാരങ്ങള്‍ക്കു കാലാനുസൃതമായ മാറ്റം സനാതനധര്‍മം ഉള്‍ക്കൊള്ളുന്നു. ഉദാത്ത ഭാരതീയ ദര്‍ശനങ്ങളെ യാഥാസ്തിക ദര്‍ശനങ്ങളായി മുന്‍വിധിയോടെ സമീപിക്കുന്നവരാണ് ഭൂരിഭാഗവും പദാര്‍ത്ഥ സിദ്ധാന്തമാണ് ന്യായശാസ്ത്രത്തിന്റെ വിഷയം. പ്രപഞ്ചത്തിന്റെ രചനാപദ്ധതികളാണ് വൈശേഷികം. മനഃശാസ്ത്രവിജ്ഞാനമാണ് സാംഖ്യം. ധാര്‍മികമായ അനുഭൂതിയാണ് യോഗം. നൈതികവും സാമുദായികവുമാണ് മീമാംസ. പ്രകൃതിയില്‍ മനുഷ്യന്‍ അര്‍ഹിക്കുന്ന സ്ഥാനമെന്തെന്നു വേദാന്തംല്‍ പറയുന്നു. ഉപനിഷത്തുകളെ ഉപജീവിച്ചുണ്ടായതാണ് ദര്‍ശനങ്ങള്‍. ഭൗതിക ശാസ്ത്രങ്ങള്‍ വേദങ്ങളില്‍ സൂചിതങ്ങളാണ്. വേദങ്ങളെത്തുടര്‍ന്ന് ബ്രാഹ്‌മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍ എന്നിങ്ങനെ വേദങ്ങള്‍ക്കു വ്യാഖ്യനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മതപരവും സാമൂഹികവുമായ പല പരിവര്‍ത്തനങ്ങളും ഇതില്‍ ദര്‍ശിക്കം. ഗണിതം, ജ്യോതിഷം, വൈദ്യശാസ്ത്രം, ജീവശാസ്ത്രം, ശില്പശാസ്ത്രം, സംഗീതം ഇവയെല്ലാം വേദങ്ങളില്‍ നിന്ന് രൂപപ്പെട്ടുവന്നിട്ടുള്ളതാണ്.

ചരിത്ര വസ്തുതകള്‍ക്ക് പുരാണേതിഹാസങ്ങളെ ആശ്രയിക്കാം. വേദങ്ങളിലെ ഗഹനങ്ങളായ തത്ത്വങ്ങള്‍ വിശദീകരിക്കാന്‍ കഥാരൂപത്തില്‍ അവതരിക്കപ്പെട്ട സാഹിത്യ സരണികളാണ് പുരാണങ്ങളും ഇതിഹാസങ്ങളും. ആശയത്തിന്റെ ഗൗരവമനുസരിച്ച് അത്യുക്തികള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ചരിത്ര സത്യങ്ങള്‍ ഇതില്‍നിന്നറിയാം. പുരാണങ്ങളും ഇതിഹാസങ്ങളും സങ്കല്പികങ്ങള്‍ ആണെന്നാണ് സാമാന്യ ധാരണ. ഇവയിലെ സ്ഥലനാമങ്ങള്‍ ഭാവനാസൃഷ്ടമല്ല. പഞ്ചാബ്, കേരളം ഇവ ഇന്ന് രണ്ടു സംസ്ഥാനങ്ങള്‍ ആണ്. അതുപോലെ ഗയ, വിദിശ, മധുര തുടങ്ങിയ സ്ഥലങ്ങളും ഇന്ന് നഗരങ്ങളായി നിലനില്‍ക്കുന്നു. ഇന്ന് ലോകത്തിനു ഭാരതത്തോടുള്ള കടപ്പാട് നിസ്സീമമാണ്. ഭാരതത്തിനു മാത്രമേ ലോകത്തിനു ശാന്തി ഏകാന്‍ കഴിഞ്ഞിട്ടുള്ളൂ. സത്യവും അഹിംസയും കൊണ്ട് ഏതു വന്‍ശക്തിയെയും കീഴടക്കാമെന്നു നാം ലോകത്തിനു പലവുരു കാട്ടിക്കൊടുത്തു. വെറും സങ്കല്‍പം എന്ന് ഭൗതികവാദികള്‍ പറഞ്ഞ കാര്യം ഇവിടെ സാക്ഷത്കരിക്കപ്പെട്ടു. അഹിംസയില്‍ കൂടി മാത്രമേ ശാന്തിയും സമാധാനവും പുലരൂ എന്ന് ലോകത്തിനു ബോധ്യപ്പെട്ടു. ഐഖ്യരാഷ്‌ട്ര സംഘടനയിലൂടെ നിരായുധീകരണത്തിന് ആക്കം കൂടുന്നു. ഇത് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഭാരതം മനസ്സിലാക്കിയതാണ്. അതിനാലാണ് സനാതന ദര്‍ശനം ഹിമാലയശൃംഗം പോലെ ഉയര്‍ന്നു നില്‍ക്കുന്നത്.

Tags: sanatan DharmaBagavat gitaMadhav Seva is human service.sree budha
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

India

പുറം ലോകവുമായി ബന്ധമില്ലാത്ത 140 ഗോത്ര കുടുംബങ്ങളെ പണം നൽകി മതം മാറ്റിച്ച് മിഷനറിമാർ ; വീണ്ടും ഹിന്ദുമതത്തിലേയ്‌ക്ക് മടക്കി എത്തിച്ച് എം എൽ എ ഭാവന ബോറ

India

‘ സനാതന ധർമ്മത്തെ അപമാനിക്കുന്നവർക്കെതിരെ നിങ്ങളുടെ ശബ്ദം ഉയർത്തൂ ‘ ; ഹിന്ദു ദേവതകളെ പരിഹസിക്കുന്നവരെ വെച്ചുവാഴിപ്പിക്കരുതെന്നും പവൻ കല്യാൺ

India

കോൺഗ്രസ് മുസ്ലീം വോട്ട് ബാങ്കിനായി മത്സരിക്കുന്നു ; തെലങ്കാനയിൽ സനാതന ധർമ്മത്തിനെതിരായ ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും നിതിൻ നബിൻ

India

നാലാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 21000 രൂപ, അഞ്ചാമത്തെ കുട്ടിയെ പ്രസവിച്ചാല്‍ 31000; ഹിന്ദുസമുദായത്തെ രക്ഷിക്കാന്‍ ഹിന്ദു രക്ഷാദള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.