തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് എതിരായ വിമര്‍ശനം എല്ലാ കാലത്തും സിപിഎം മുന്നോട്ടുവയ്‌ക്കുന്നതാണെന്ന് അവകാശപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ജമാഅത്തെ ഇസ്ലാമിനെതിരെ നടത്തുന്ന വിമര്‍ശനം മുസ്ലിം സമുദായത്തിനെതിരെ നടത്തുന്ന വിമര്‍ശനമായി വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതത്തെ രാഷ്‌ട്രീയ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാ മത വിശ്വാസികളും അണിചേരണമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 30ന് ജില്ലാ കേന്ദ്രങ്ങളില്‍ വര്‍ഗീയതക്കെതിരെ പരിപാടി സംഘടിപ്പിക്കും.
ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോലും കോടതിയില്‍ പറഞ്ഞിട്ടുണ്ട്. ദേശദ്രോഹ പ്രവര്‍ത്തനം നടത്തുന്ന ജമാഅത്ത് ഇസ്ലാമിയെ വേണ്ടിവന്നാല്‍ നിരോധിക്കും എന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.അന്ന് ചെന്നിത്തലയായിരുന്നു ആഭ്യന്തരമന്ത്രി.വി ഡി സതീശന്‍ അന്ന് യുഡിഎഫ് എംഎല്‍എ ആയിരുന്നു.
ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു മടിയും ഇല്ലാത്തവരാണ് കോണ്‍ഗ്രസും ലീഗുമെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പടുത്തി.മാറാട് കലാപം പറഞ്ഞാല്‍ എന്താണ് ഇത്ര പ്രയാസം. എ കെ ബാലനെ തള്ളി എന്ന് പറയാന്‍ തന്നെ കിട്ടില്ല. മാറാട് അങ്ങനെ ആരും മറക്കണ്ട. യുഡിഎഫ് കാലത്ത് നടന്ന സംഭവമാണ്. അത് എന്തിന് മറക്കണമെന്ന് അദേഹം ചോദിച്ചു.
















