തിരുവനന്തപുരം :വിഴിഞ്ഞം , പരുത്തിക്കുഴി എന്നിവിടങ്ങളില്‍ നിന്നായി 50 കിലോയോളം കഞ്ചാവ് പിടികൂടി. രഹസ്യ വിവരം കിട്ടിയത് പ്രകാരം ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച നാലരക്കിലോ കഞ്ചാവ് പിടികൂടിയത്.വട്ടിയൂര്‍ക്കാവ് സ്വദേശി ബിജു ,തക്കല സ്വദേശി മുജീബ് എന്നിവരെ പിടികൂടി.ഇവര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ പരിശോധനയില്‍ 40 കിലോ കഞ്ചാവുമായി പരുത്തിക്കുഴിയില്‍ വച്ച് രണ്ടാം സംഘത്തെയും കസ്റ്റഡിയില്‍ എടുത്തു. കാറില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ തന്നെയായിരുന്നു കഞ്ചാവ്. പൂജപ്പുര സ്വദേശി പ്രത്യുഷ്,. കരിമഠം കോളനി സ്വദേശി അസറുദ്ദീന്‍ എന്നിവരായിരുന്നു രണ്ടാം സംഘത്തില്‍ ഉണ്ടായിരുന്നത്.
ഒറീസ,തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ചെറുകിട കച്ചവടത്തിന് തിരുവനന്തപുരത്തേക്ക് എത്തിച്ചതാണ് കഞ്ചാവ്.രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
















