തിരുവനന്തപുരം: സംസ്ഥാനസ്കൂള്‍ യുവജനോത്സവവേദികള്‍ക്ക് പൂക്കളുടെ പേരിടുമെന്ന് പറഞ്ഞ ശിവന്‍കുട്ടി പേരെല്ലാം വായിച്ചു. ആമ്പല്‍, സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, കര്‍ണ്ണികാരം, കനകാംബരം ഇങ്ങിനെ പോകുന്നു പൂക്കളുടെ പേരുകള്‍.ഇതില്‍ താമരയില്ല.
താമര എന്ന പേര് ഒഴിവാക്കിയതിന് പിന്നിില്‍ നേമത്തെ ന്യൂനപക്ഷവോട്ടുകള്‍ ഒന്നുപോലും ചോരാതിരിക്കാന്‍ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രീണനശ്രമമാണന്ന് ആരോപിക്കപ്പെട്ടിരുന്നു. . താമരയ്‌ക്കെതിരാണ് എന്ന് പ്രഖ്യാപിച്ചാല്‍ ജിഹാദിവോട്ടുകള്‍ തന്റെ പെട്ടിയില്‍ വീഴുമെന്ന ദുഷ്ടലാക്കായിരുന്നു ഇതിന് പിന്നില്‍. പിന്നീടാണ് ഒരു കാര്യം മനസ്സിലായത്. താമരയെ ഒഴിവാക്കിയാല്‍ ഹിന്ദുവോട്ടുകള്‍ കിട്ടില്ല എന്നത്. അതോടെ മന്ത്രി യുടേണ്‍ അടിച്ചു. ആകെയുള്ള 25 വേദികളില്‍ ഒരു വേദിക്ക് താമര എന്ന് പേരിടാമെന്നാണ് ഇപ്പോള്‍ തീരുമാനം.
ഇന്ത്യയുടെ ദേശീയ പുഷ്പമാണ് താമര. പരിശുദ്ധി, സൗന്ദര്യം, ആത്മീയാനുഭൂതി എന്നിവയുടെ പ്രതീകമാണ് ഭാരതത്തിന് താമര എന്ന പുഷ്പം. പക്ഷെ അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണെന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ വിറളി പിടിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ജിഹാദികളായിരിക്കാം വേദികളുടെ പേരില്‍ നിന്നും താമര ഒഴിവാക്കാന്‍ കൂടുതല്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു. കാരണം അവര്‍ക്ക് ഹിന്ദുത്വമായ എല്ലാ പ്രതീകങ്ങളെയും കുഴിച്ചുമൂടണം എന്നാണല്ലോ.
ഹിന്ദുദൈവങ്ങളില്‍ പലര്‍ക്കും താമരയുമായി അഗാധബന്ധമുണ്ട്. വിഷ്ണു, ലക്ഷ്മി, സരസ്വതി, ബ്രഹ്മാവ് എന്നിവര്‍ ഒന്നുകില്‍ ഇരിയ്‌ക്കുന്നത് താമരയുടെ മുകളിലാണ്. അതല്ലെങ്കില്‍ കയ്യില്‍ താമര ഏന്തിയിരിക്കുന്നു. വിശുദ്ധി, ഐശ്വര്യം, ജ്ഞാനം, സൃഷ്ടി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഹിന്ദു ദൈവങ്ങള്‍ താമര വഹിക്കുന്നത്.എന്തായാലും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് വൈകി ബുദ്ധിയുദിച്ചത് നന്നായി.
















