കൊല്‍ക്കൊത്ത: ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ വധിക്കുമെന്ന് ഭീഷണി വന്നെങ്കിലും തൊട്ടടുത്ത ദിവസം കൊല്‍ക്കൊത്തയിലെ തെരുവില്‍ ഇറങ്ങി ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണറെ വധിക്കുമെന്ന അജ്ഞാത സന്ദേശം എഡിസിക്ക് ലഭിച്ചത്.
ഇക്കാര്യം ഉടന്‍ കൊല്‍ക്കൊത്ത പൊലീസിനെയും കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയത്തേയും അറിയിച്ചു. ഗവര്‍ണറുടെ സുരക്ഷ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
എന്നാല്‍ തനിക്ക് അധികസുരക്ഷവേണ്ടെന്ന നിലപാടിലാണ് സി.വി. ആനന്ദബോസ്. അതിന്റെ വിളംബരമായിരുന്നു കൊല്‍ക്കത്തയിലെ തെരുവില്‍ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ട് അദ്ദേഹം നടത്തിയത്.
















