Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടെക്നോപാര്‍ക്ക് സിഇഒ സ്ഥാനമൊഴിഞ്ഞു; സ്ഥാനമൊഴിയുന്നത് ഐടി മേഖലയുടെ വികസനത്തിനായി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചയാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 07:03 pm IST
inKerala, Business

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഐടി മേഖലയിലെ പൊന്‍തൂവലുകളിലൊന്നായ ടെക്നോപാര്‍ക്കിന് ചുക്കാന്‍ പിടിച്ചിരുന്ന സിഇഒ കേണല്‍ സഞ്ജീവ് നായര്‍(റിട്ട.) സ്ഥാനമൊഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒന്നും 35 വര്‍ഷത്തിലേറെ പാരമ്പര്യമുള്ളതുമായ ടെക്നോപാര്‍ക്കിലെ മൂന്ന് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷമാണ് സ്ഥാനമൊഴിയല്‍.

ലോകത്തിലെ ഏറ്റവും ഹരിതാഭമാര്‍ന്ന ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിനെ ഘടനാപരമായി ശക്തിപ്പെടുത്തിയതിനൊപ്പം അടുത്ത ഘട്ട വളര്‍ച്ചയ്‌ക്കുള്ള പദ്ധതികളും ആവിഷ്കരിച്ചിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. ക്വാഡ്, കേരള സ്പേസ് പാര്‍ക്ക്, എമേര്‍ജിംഗ് ടെക് ഹബ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ആരംഭിച്ച കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണ്‍ (കെ-ഡിഐഇഎസ്), ഗ്ലോബല്‍ കാപ്പബിലിറ്റി സെന്‍ററുകള്‍ (ജിസിസി) തുടങ്ങിയ പുത്തന്‍ സംരംഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ടെക്നോപാര്‍ക്കിന്റെ വിവിധ മേഖലകളിലെ വളര്‍ച്ച നിസ്തുല്യമാണ്. 80,000 പ്രൊഫഷണലുകളെ ഉള്‍ക്കൊള്ളുന്ന 500 കമ്പനികളിലേക്ക് ടെക്നോപാര്‍ക്ക് വികസിച്ചു. സോഫ്റ്റ്‌വെയര്‍ കയറ്റുമതി 14,575 കോടിയായി വര്‍ദ്ധിച്ചതും ശ്രദ്ധേയം. തുടര്‍ച്ചയായ നാലാം വര്‍ഷവും ക്രിസില്‍ എ പ്ലസ് (സ്ഥിരത) റേറ്റിംഗ് നിലനിര്‍ത്താന്‍ ടെക്നോപാര്‍ക്കിന് സാധിച്ചത് മറ്റൊരു നേട്ടം.

ആക്സഞ്ചര്‍, എച്ച്സിഎല്‍, ആര്‍ച്ച് ക്യാപിറ്റല്‍ ഗ്രൂപ്പ്, ഇക്വിഫാക്സ്, വിസ്റ്റിയോണ്‍, നിസ്സാന്‍ ഡിജിറ്റല്‍, അലിയാന്‍സ്, സഫിന്‍, കാരസ്റ്റാക്ക്, ഗൈഡ്ഹൗസ്, അര്‍മാഡ, നെസ്റ്റ് ഡിജിറ്റല്‍, എക്സ്പീരിയോണ്‍ ടെക്നോളജീസ് എന്നിവയുള്‍പ്പെടെ നിരവധി ആഗോള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ വിപുലീകരിക്കുകയോ ചെയ്തതിലൂടെ സ്ഥിരമായ വിപണി മുന്നേറ്റത്തിന് ടെക്നോപാര്‍ക്ക് സാക്ഷ്യം വഹിച്ചു.

അല്‍ മര്‍സൂക്കി, ഹൈലൈറ്റ് ഗ്രൂപ്പ്, ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് എന്നിവയുമായി താല്കാലിക കരാറില്‍ ഏര്‍പ്പെട്ടതും ഊര്‍ജ്ജ കാര്യക്ഷമത, വാട്ടര്‍ മാനേജ്മെന്‍റ്, സൗരോര്‍ജ്ജം, ഇവി ചാര്‍ജിംഗ്, കമ്മ്യൂണിറ്റി ഇടപെടല്‍ എന്നിവയിലുടനീളം നടപ്പിലാക്കിയ സ്മാര്‍ട്ട് സംരംഭങ്ങളും പ്രത്യേകം ചൂണ്ടിക്കാട്ടാനാകും. ആഗോള ജിസിസി ലക്ഷ്യസ്ഥാനമെന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ സാധ്യത തിരിച്ചറിയപ്പെടാനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമായി.

ഭരണത്തിലും നയപരമായ കാര്യങ്ങളിലും ഗുണകരമായ വിവിധ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ കേണല്‍ സഞ്ജീവ് നായര്‍ക്ക് (റിട്ട.) കഴിഞ്ഞു. ടെക്നോപാര്‍ക്ക് ഫേസ്-4(ടെക്നോസിറ്റി) വിപുലീകരണത്തിനു സമഗ്ര മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കുന്നതിലും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുണ്ട്. 390 ഏക്കര്‍ വിസ്തൃതിയുള്ള ഫേസ്-4 നെ സംസ്ഥാനത്ത് വരാനിരിക്കുന്ന പ്രധാന ഐടി ഡെസ്റ്റിനേഷന്‍ എന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഐടി ഗ്ലോബല്‍ കാപ്പബിലിറ്റി സെന്‍ററുകള്‍, റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ്, ഉയര്‍ന്നു വരുന്ന പുത്തന്‍ സാങ്കേതികവിദ്യകളേയും സ്പെഷ്യലൈസ്ഡ് മേഖലകളേയും ഉള്‍ക്കൊള്ളാനാകുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയവ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ്.

ഇതിന്റെ ഭാഗമായി എംഎസ്എംഇ ടെക്നോളജി സെന്‍റര്‍, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, എമര്‍ജിംഗ് ടെക് ഹബ് (കെഎസ്‌യുഎം), കേരള സ്പേസ് പാര്‍ക്ക്, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, ജിസിസി/ഐടി ക്ലസ്റ്റര്‍, പ്രത്യേക ടെക്നോളജി മേഖലകളായ എഐ, അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകള്‍, സൈബര്‍ സുരക്ഷ, സ്പേസ് ആന്‍റ് ഡിഫന്‍സ് ടെക്നോളജി, യൂണിറ്റി മാള്‍ എന്നിവയ്‌ക്കായുള്ള തന്ത്രപ്രധാന മേഖലകള്‍ ടെക്നോസിറ്റിയില്‍ തരംതിരിച്ചു കഴിഞ്ഞിട്ടുണ്ട്.

ടെക്നോപാര്‍ക്കിന്റെ എല്ലാ ഫേസുകളിലും അടിസ്ഥാന സൗകര്യവികസനങ്ങള്‍ നടത്തി. 50,000 സ്ക്വയര്‍ ഫീറ്റില്‍ പ്ലഗ്-ആന്‍ഡ്-പ്ലേ സൗകര്യമുള്ള ചാലിയാര്‍ ജിസിസി ആങ്കര്‍ ഹബ്ബിന്റെ നിര്‍മ്മാണം നടന്നു വരുന്നു. അതോടൊപ്പം കല്ലായി ഫേസ് വണ്ണില്‍ ഐടി കെട്ടിടം പൂര്‍ത്തിയായി വരുന്നു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ നിര്‍മ്മാണത്തിനായി ബ്രിഗേഡ് ഗ്രൂപ്പുമായും ഫേസ് വണ്ണില്‍ മറ്റൊരു ഐടി കെട്ടിടത്തിനായി കാസ്പിയന്‍ ടെക്പാര്‍ക്ക്സുമായും  ധാരണാപത്രം ഒപ്പുവച്ചു.

നയാഗ്ര കെട്ടിടത്തിന്റെ കമ്മീഷനോടു കൂടി ഫേസ് 3 യില്‍ എംബസി ടോറസ്-ഡൗണ്ടൗണ്‍ ട്രിവാന്‍ഡ്രം അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ടെക്നോസിറ്റിയില്‍ ടിസിഎസിന്റെ 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി/ഐടി ഇതര കാമ്പസ് ഈ മാസം പൂര്‍ത്തിയാകും. ക്വാഡ് പ്രോജക്ടിലെ ആദ്യ കെട്ടിടത്തിന്റെയും യൂണിറ്റി മാളിന്‍റേയും നിര്‍മ്മാണം ഉടന്‍ തുടങ്ങും.

Tags: Technopark CEOColonel Sanjeev Nair (Retd.)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.