വാഷിങ്‌ടൺ ഡിസി: അന്താരാഷ്‌ട്ര നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. സ്വന്തം മനസിന് മാത്രമേ തന്നെ തടയാൻ കഴിയൂവെന്നും ആഗോള ശക്തിക്ക് പരിധികളിലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
വെനസ്വേലയിലേക്ക് കടന്നുകയറി പ്രസിഡൻ്റ് മഡുറോയെയും ഭാര്യയെയും പിടികൂടി അമേരിക്കൻ ജയിലിലാക്കുകയും വെനസ്വേലൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണവിപണി പിടിച്ചടുക്കുകയും ചെയ്‌ത നടപടിയിൽ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മറുപടി. അടുത്ത ലക്ഷ്യം ഗ്രീൻലൻഡ് ആണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി
തായ്‌വാൻ വിഷയത്തിൽ തീരുമാനം ഷി ജിൻപിങിൻ്റേതാണെന്നും ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് അധികാരത്തിലിരിക്കുമ്പോൾ അത്തരം നടപടികൾ സ്വീകരിക്കില്ല. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ മറ്റൊരു പ്രസിഡൻ്റിനെ നിയമിച്ചതിന് ശേഷം അദ്ദേഹം തായ്‌വാൻ വിഷയം കടുപ്പിച്ചേക്കാമെന്നും ട്രംപ് വിലയിരുത്തി.
നാറ്റോയുടെ സംരക്ഷണമാണോ ഗ്രീൻലാൻഡ് നേടലാണോ എന്ന കാര്യത്തിൽ ഏതാണ് മുൻഗണനയെന്ന് പറയാൻ കഴിയില്ല. താൻ യൂറോപ്പിനൊപ്പമാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ, ഇപ്പോൾ മുഴുവൻ ഉക്രെയ്‌നും റഷ്യ സ്വന്തമാക്കുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
















