ടാന്‍ജിയെര്‍: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ പൂരം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് രണ്ട് മത്സരങ്ങള്‍. രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മാലിയും സെനഗലും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 12.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കാമറൂണ്‍ മൊറോക്കോയെ നേരിടും.
പ്രീക്വാര്‍ട്ടറില്‍ സുഡാനെ 3-1ന് തകര്‍ത്താണ് സെനഗല്‍ ക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ ടുണീഷ്യയ്‌ക്കെതിരെ പോരാടിയ മാലി ഷൂട്ടൗട്ടിലാണ് വിജയിച്ചത്. റെഗുലര്‍ ടൈം മത്സരം 1-1 സമനിലയിലായി. അധിക സമയ മത്സരവും സമനിലയിലായി. ഷൂട്ടൗട്ടില്‍ 3-2നായിരുന്നു മാലിയുടെ വിജയം.
കരുത്തന്‍ പോരാട്ടത്തില്‍ ടാന്‍സാനിയയെ 1-0ന് തോല്‍പ്പിച്ചാണ് മൊറോക്കോയുടെ വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2-1ന്റെ വിജയത്തോടെയാണ് കാമറൂണ്‍ ക്വാര്‍ട്ടറിലെത്തിയത്.















