തിരുവനന്തപുരം: കോര്‍പറേഷനിലെ തോല്‍വിയുടെ പ്രധാന ഉത്തരവാദി മേയറായിരുന്ന ആര്യാ രാജേന്ദ്രനാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. മേയറെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ഉണ്ടായില്ലെന്ന് ചാലയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗം വിമര്‍ശിച്ചു.
ആര്യാ രാജേന്ദ്രന്റെ നടപടികള്‍ തോല്‍വിയില്‍ പങ്കുവഹിച്ചു. എന്നാല്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുത്തില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിംഗിനായി ചേര്‍ന്ന യോഗത്തില്‍ നിന്നാണ് വിട്ടു നിന്നത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സംബന്ധിച്ച യോഗത്തിലാണ് ആര്യാ രാജേന്ദ്രന്‍ പങ്കെടുക്കാതിരുന്നത്.
















