കോഴിക്കോട്: പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കോഴിക്കോട് കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.സി. ശോഭിത. പാറോപ്പടി ഡിവിഷനിലെ തോല്‍വി അന്വേഷിക്കുന്നതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
പി.എം. നിയാസിന്റെ തോല്‍വിക്ക് തന്റെ ഭര്‍ത്താവിനെ പഴിചാരാനാണ് നീക്കമെന്ന് കെ.സി. ശോഭിത പറഞ്ഞു. വനിത എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കള്‍ തനിക്ക് നല്‍കുന്നില്ല.
പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനും ശ്രമമുണ്ടെന്ന് കെ.സി. ശോഭിത പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി. അബുവിന്റെ മകളായ ശോഭിത കഴിഞ്ഞ കൗണ്‍സിലിലെ യുഡിഎഫ് കക്ഷി നേതാവുമാണ്.
















