കണ്ണൂര്‍: സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ട് ഉദ്ഘാടനം ശനിയാഴ്ച. ഉച്ച തിരിഞ്ഞ് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. തലശേരിയിലെ ഹൈപ്പര്‍മാര്‍ക്കറ്റാണ് സിഗ്‌നേച്ചര്‍ മാര്‍ട്ടായി ഉയര്‍ത്തുന്നത്.
ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം നല്‍കുന്ന തരത്തിലാണ് സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ രൂപകല്‍പന. കോര്‍പറേറ്റ് റീട്ടെയില്‍ വില്‍പനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങള്‍ സിഗ്‌നേച്ചര്‍മാര്‍ട്ടില്‍ ഉണ്ടാകും. നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവുണ്ടായിരിക്കും.
ഗ്ലോബല്‍ ഇന്നവേറ്റീവ് ടെക്‌നോളജീസ് എന്ന ഏജന്‍സിയാണ് സിഗ്‌നേച്ചര്‍ മാര്‍ട്ട് ഡിസൈന്‍ ചെയ്തത്. ടീം തായിയുടെ സഹകരണത്തോടെയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.
















