തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കെസിബിസി സിനഡില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല.
‘പ്രതിപക്ഷ നേതാവ് സിനഡില്‍ പോയതില്‍ തെറ്റില്ല. മുന്‍പ് ഉമ്മന്‍ചാണ്ടിയും ഞാനും ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ പോയിട്ടുണ്ട്. പോകുന്ന കാര്യം അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു’ ചെന്നിത്തല പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡി. മണിക്ക് പങ്കില്ലെങ്കില്‍ ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണ്ണം ഇപ്പോള്‍ എവിടെയാണെന്ന് എസ്ഐടി വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രവാസി വ്യവസായി നല്‍കിയ കൃത്യമായ വിവരങ്ങളാണ് താന്‍ പുറത്തുവിട്ടത്. ആ വ്യവസായി ഇപ്പോഴും തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്ന് രാവിലെയും താന്‍ അദ്ദേഹത്തോട് സംസാരിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.സിപിഎം അനുകൂലികളായ രണ്ട് പോലീസ് അസോസിയേഷന്‍ നേതാക്കളെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
















