മുഖ്യ പരിശീലകന്‍ റൂബന്‍ അമോറിമിനെ പുറത്താക്കിയതിനെത്തുടര്‍ന്ന്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ സീസണില്‍ ഇടക്കാല പരിശീലകരെ തേടുന്നു. ഒലെ ഗണ്ണാര്‍ സോള്‍സ്ജെയര്‍, മൈക്കല്‍ കാരിക്ക് എന്നിവരുള്‍പ്പെടെ നിരവധി താല്‍ക്കാലിക മാനേജര്‍മാരുമായി ‘ആദ്യ ഘട്ട അനൗപചാരിക ചര്‍ച്ചകള്‍’ നടത്തിയതായാണ് സൂചന.
കഴിഞ്ഞ സീസണില്‍ എറിക് ടെന്‍ ഹാഗിനെ പുറത്താക്കിയ ശേഷം അമോറിമിനെ നിയമിച്ചിരുന്നു. ഇതിനിടെ, നാല് മത്സരങ്ങളുടെ താല്‍ക്കാലിക ചുമതല വഹിച്ച റൂഡ് വാന്‍ നിസ്റ്റല്‍റൂയിയും താത്കാലിക റോളിലേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം, മുന്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയെ സമീപിച്ചിട്ടില്ല. സോള്‍സ്ജെയര്‍, കാരിക്ക് എന്നിവരുള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളുമായി യുണൈറ്റഡ് മുഖാമുഖം കൂടിക്കാഴ്ചകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
2013 മെയ് മാസത്തില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ വിരമിച്ചതിനുശേഷം യുണൈറ്റഡ് അവരുടെ ഏഴാമത്തെ സ്ഥിരം മാനേജരെയാണ് തെരയുകയാണ്.
ബുധനാഴ്ച ബേണ്‍ലിക്കെതിരായ മത്സരത്തിലും ഞായറാഴ്ച ബ്രൈറ്റണ്‍ & ഹോവ് ആല്‍ബിയോണിനെതിരായ ഹോംമത്സരത്തിനുമായി അണ്ടര്‍ 18 പരിശീലകന്‍ ഡാരന്‍ ഫ്‌ലെച്ചറെ താല്‍ക്കാലിക ചുമതലയില്‍ ക്ലബ്ബ് നിയമിച്ചു.
















