തൃശൂര്‍: മാടക്കത്തറ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് തൃശൂര്‍ നഗരത്തില്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണം തകരാറിലായി. ചാലക്കുടി, കുന്നംകുളം അടക്കം സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങി.
വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ കെഎസ്ഇബി അധികൃതര്‍ ശ്രമം തുടരുകയാണ്.പീച്ചി ഉള്‍പ്പടെ മേഖലകളിലേക്ക് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
വലിയ ശബ്ദത്തോടെ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നാണ് നാട്ടുകാര്‍ പറയുന്നത്.രാത്രി വൈകിയാണെങ്കിലും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബി അധികൃതര്‍ അറിയിച്ചത്.
















